പാലാ ജനറൽ ആശുപത്രിയിൽ വൃക്കരോഗ ഒ.പി.വിഭാഗം വിഭാഗം കൂടി ആരംഭിക്കുവാൻ നടപടി : ജോസ്.കെ.മാണി എം.പി.

New Update
കേന്ദ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാരുണ്യക്ക് തടസ്സമല്ലെന്ന് ജോസ് കെ മാണി - കാരുണ്യ പദ്ധതി നിര്‍ത്തലാക്കരുതെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എംഎല്‍എമാര്‍ സെക്രട്ടറിയേറ്റ് പടിക്കൽ ഉപവസത്തിന്. ജോസ് കെ.മാണി വിഭാഗത്തിന്‍റെ ആദ്യ പൊതു പരിപാടി

പാലാ: കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിൽ ഒരു ചികിത്സാ വിഭാഗം കൂടി ആരംഭിക്കുവാൻ നടപടി ആരംഭിച്ചു.വൃക്കരോഗ ചികിത്സ ആരംഭിക്കുന്നതിനായി നെഫ്രോളജിസ്റ്റിനെ ആരോഗ്യ വകുപ്പ് പാലായിലേക്ക് നിയോഗിച്ചിട്ടുള്ളതായി ജോസ്.കെ.മാണി എം.പി.അറിയിച്ചു.ഇതോടൊപ്പം കൂടുതൽ ഡയാലിസിസുകൾ കൂടി നടത്തുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പത്ത് മി ഷീനുകൾ ഉപയോഗിച്ച് ഇപ്പോൾ രണ്ടു ഷിഫ്ടുകളിലായി നടത്തുന്ന ഡയാലിസിസ് മററു സൗകര്യങ്ങൾ കൂടി ക്രമീകരിച്ചാൽ മൂന്നാം ഷിഫ്ടു കൂടി ആരംഭിക്കുവാൻ കഴിയും.ഇതോടെ കൂടുതൽ നിർധനർക്ക് സൗജന്യമായി ഡയാലിസിസ് ഉറപ്പു വരുത്തുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.ഇതോടൊപ്പം സങ്കീർണ്ണമായ ജുഗുലാർ  കത്തീറ്റർ ഡയാലിസിസുകളും തടസ്സമില്ലാതെ നടത്തുവാൻ കഴിയും.

Advertisment

ഇവിടെ ഡയാലിസിസ് വിഭാഗത്തിന് മേൽനോട്ടം വഹിച്ചിരുന്ന ഡോക്ടർ പൊതുസ്ഥലം മാറ്റത്തിൽ മാറിപ്പോയതിനാൽ ഡയാലിസിസ് വിഭാഗം പ്രതിസന്ധിയിലായ വിവരം ആരോഗ്യ വകുപ്പുമായി നടത്തിയ ഇടപെടലുകളെ തുടർന്നാണ് ഇപ്പോൾ നെഫ്രോളജിസ്റ്റിൻ്റെ സേവനം കൂടി ഇവിടെ ലഭ്യമാക്കപ്പെട്ടിരിക്കുന്നത്. പോസ്റ്റ്മോർട്ട വിഭാഗത്തിലും സ്ഥിരം ഡോക്ടറെ ലഭ്യമാക്കിയിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. സ്ഥലം മാറ്റപ്പെട്ട നേത്രരോഗ വിഭാഗത്തിലെ ഡോക്ടർക്ക് പകരം എത്രയും വേഗം നേത്ര വിഭാഗം കൺസൾട്ടൻ്റിനെ നിയമിക്കണമെന്നും ഹൃദ് രോഗവിഭാഗത്തിൽ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

ഡയാലിസിസ് രോഗികളുടെ ആവശ്യം കൂടി സാക്ഷാത്കരിക്കുകയും ആശ്വാസമാകും വിധവും വൃക്കരോഗ ചികിത്സാ വിഭാഗം ആരംഭിക്കാനായി നെഫ്രോളജിസ്ററിൻ്റെ നിയമനം സാദ്ധ്യമാക്കിയ ജോസ്.കെ.മാണി എം.പിയെ ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ്സൺ മാന്തോട്ടം അഭിനന്ദിച്ചു. ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗങ്ങളും എൽ.ഡി.എഫ് പ്രാദേശിക നേതൃത്വവും സ്ഥലം മാറ്റപ്പെട്ട ഡോക്ടർമാർക്ക് പകരം നിയമനം ഉറപ്പു വരുത്തുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിരുന്നതായി ജോസ്.കെ.മാണി പറഞ്ഞു.

kerala
Advertisment