പാലാ കിഴതടിയൂര്‍ ജങ്ഷനില്‍ കെ. എസ്. ആര്‍. ടി. സി ബസ് സ്വകാര്യ ബസില്‍ ഇടിച്ചു. അപകടം കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍ ഉറങ്ങിപോയതിനെ തുടര്‍ന്ന്. സ്വകാര്യ ബസ് ഡ്രൈവര്‍ വാഹനം വെട്ടിച്ചു മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. മൂന്നു ദിവസത്തിനുള്ളില്‍ നടന്നത് മൂന്നു കെ. എസ്. ആര്‍. ടി. സി ബസ് അപകടങ്ങള്‍

പാലാ കിഴതടിയൂര്‍ ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിസില്‍ ഇടിച്ച് അപകടം. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ഉറങ്ങിപോയതിനെ തുടര്‍ന്നായിരുന്നു അപകടം. കിഴതടിയൂര്‍ ജങ്ഷനില്‍ ഇന്നു ഉച്ചകഴിഞ്ഞു 2.45ന് ആയിരുന്നു അപകടമുണ്ടായത്. തൊടുപുഴയില്‍ നിന്നും പാലായിലേക്കു വന്ന ബസാണു ചാവറ സ്‌കൂളിന് മുന്‍വശത്ത് വച്ച് അപകടത്തില്‍പെട്ടത്.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
ksrtc parcel

കോട്ടയം: പാലാ കിഴതടിയൂര്‍ ജങ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്വകാര്യ ബസിസില്‍ ഇടിച്ച് അപകടം. കെ.എസ്.ആര്‍.ടി.സി ബസിലെ ഡ്രൈവര്‍ ഉറങ്ങിപോയതിനെ തുടര്‍ന്നായിരുന്നു അപകടം. കിഴതടിയൂര്‍ ജങ്ഷനില്‍ ഇന്നു ഉച്ചകഴിഞ്ഞു 2.45ന് ആയിരുന്നു അപകടമുണ്ടായത്. തൊടുപുഴയില്‍ നിന്നും പാലായിലേക്കു വന്ന ബസാണു ചാവറ സ്‌കൂളിന് മുന്‍വശത്ത് വച്ച് അപകടത്തില്‍പെട്ടത്.

Advertisment

ബസ് ഡ്രൈവര്‍ ഉറങ്ങിയതോടെ തൊടുപുഴയിലേക്ക് പോയ സ്വകാര്യ ബസിന് നേരെ എത്തുകയായിരുന്നു. സ്വകാര്യ ബസ് ഡ്രൈവര്‍ വെട്ടിച്ചതോടെ കെഎസ്ആര്‍ടിസി ബസ് സ്വകാര്യ ബസിന്റെ ബോഡിയില്‍തട്ടി മുന്നോട്ടു പോയി.


ഇരു ബസുകളും പെട്ടെന്ന് നിര്‍ത്തിയതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി. ഇരു ബസുകളിലെയും ഓരോ യാത്രക്കാര്‍ക്ക് അപകടത്തില്‍ സാരമായി പരുകേറ്റു. ഒരാളുടെ കാലിനു ഒടിവുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 


പാലാ ഫയര്‍ഫോഴ്സും അപകടവിവരമറിഞ്ഞ ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ മൂന്നാമത്തെ ബസ് അപകടമാണ് ഇന്നു നടന്നത്. ഇന്നലെ കുമ്മണ്ണൂരിലും കഴിഞ്ഞ ദിവസം രാത്രി മരങ്ങാട്ടുപിള്ളിയ്ക്ക് സമീപവും കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പെട്ടിരുന്നു. കുമ്മൂരില്‍ നടന്ന അപകടത്തില്‍ ആറു പേര്‍ക്കാണ് പരുക്കേറ്റത്. കെ.എസ്.ആര്‍.ടി.സി ബസിന്റെ ബ്രേക്കിങ്ങില്‍ ഉണ്ടായ തകരാറായിരുന്നു അപകടം കാരണം.