പാലക്കാട് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
udf kerala11

പാലക്കാട്: പാലക്കാട് ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദ് മുഹമ്മദ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1986 മുതല്‍ സജീവ ബിജെപി പ്രവര്‍ത്തകനായിരുന്നു വെന്നും മനസ് മടുത്താണ് പാര്‍ട്ടി വിട്ടതെന്നും സെയ്ദ് മുഹമ്മദ് പറഞ്ഞു. സെയ്ദ് മുഹമ്മദിനെ പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പന്‍ കോണ്‍ഗ്രസിലേക്ക് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.

Advertisment

നേരത്തെ, പാലക്കാട് കോണ്‍ഗ്രസിന് തിരിച്ചടിയായി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സിപിഎമ്മില്‍ ചേര്‍ന്നതും ജില്ലയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചയായിരുന്നു. കോട്ടായി മണ്ഡലം പ്രസിഡന്റ് കെ മോഹന്‍കുമാറും പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്. പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് പാര്‍ട്ടി ജില്ലാ സെക്രട്ടറി മോഹന്‍കുമാറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.