പാലക്കാട് മാലിന്യങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 14 കിലോ കഞ്ചാവ് പിടികൂടി. രണ്ട് കിലോ വീതമുള്ള 7 പൊതികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്

മാലിന്യങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 14 കിലോ കഞ്ചാവ് പിടികൂടി. കോട്ടത്തറ വലയര്‍ കോളനിയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

New Update
palakkad--768x421 (1)

പാലക്കാട്: മാലിന്യങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ 14 കിലോ കഞ്ചാവ് പിടികൂടി. കോട്ടത്തറ വലയര്‍ കോളനിയില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. പാലക്കാട് അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Advertisment

കഴിഞ്ഞദിവസവും രണ്ടു സ്ത്രീകളെ വലയര്‍ കോളനിയില്‍ നിന്നും കഞ്ചാവുമായി പിടികൂടിയിരുന്നു. തുടര്‍ന്നാണ് ഇന്നും ഈ മേഖലയില്‍ വ്യാപകമായ തിരച്ചില്‍ നടത്തിയത്. രണ്ട് കിലോ വീതമുള്ള 7 പൊതികളിലായിട്ടാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. 


മുന്‍പും ഈ ഭാഗങ്ങളില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇത്രയും കഞ്ചാവ് ഇവിടെ സൂക്ഷിച്ച് വെച്ച ആളെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Advertisment