പാലക്കാട് പട്ടാമ്പി കൊടുമുണ്ടയില്‍ മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു

പാലക്കാട് പട്ടാമ്പി കൊടുമുണ്ടയില്‍ മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം. പട്ടാമ്പി വെസ്റ്റ് കൊടുമുണ്ട ജലാലിയ്യ സുന്നി കോംപ്ലെക്‌സ്, മേലെ കൊടുമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച്ച രാത്രി രണ്ട് മണിയോടെയാണ് ജലാലിയ്യ പള്ളിയില്‍ മോഷ്ടാവ് എത്തിയത്.

New Update
robbery mosque

പാലക്കാട്: പാലക്കാട് പട്ടാമ്പി കൊടുമുണ്ടയില്‍ മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് മോഷണം. പട്ടാമ്പി വെസ്റ്റ് കൊടുമുണ്ട ജലാലിയ്യ സുന്നി കോംപ്ലെക്‌സ്, മേലെ കൊടുമുണ്ട ജുമാമസ്ജിദ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച്ച രാത്രി രണ്ട് മണിയോടെയാണ് ജലാലിയ്യ പള്ളിയില്‍ മോഷ്ടാവ് എത്തിയത്.

Advertisment

മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്നാണ് മേലെ കൊടുമുണ്ട ജുമാമസ്ജിദിലേക്ക് പോയിരിക്കുന്നത്. നേര്‍ച്ചപ്പെട്ടി)യുടെ പൂട്ട് പൊളിച്ച് പണം കൈക്കലാക്കിയിട്ടുണ്ട്.


 മാസങ്ങള്‍ക്ക് മുമ്പും സമാനമായ രീതിയില്‍ ഈ പ്രദേശത്ത് മോഷണം നടന്നിരുന്നു. ഒന്നില്‍ കൂടുതല്‍ ആളുകള്‍ മോഷണത്തിന് പിറകിലുണ്ടെന്നാണ് പൊലീസ് നിഗമനം.

Advertisment