റോഡില്‍ വാഹനം നിര്‍ത്തിയതിന് ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പാലക്കാട് യുവാവിന് കുത്തേറ്റു

റോഡില്‍ വാഹനം നിര്‍ത്തിയതിന് ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പാലക്കാട് യുവാവിന് കുത്തേറ്റു. കുഴല്‍മന്ദം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്.

New Update
police 2345

പാലക്കാട്: റോഡില്‍ വാഹനം നിര്‍ത്തിയതിന് ചൊല്ലിയുള്ള തര്‍ക്കത്തിനിടയില്‍ പാലക്കാട് യുവാവിന് കുത്തേറ്റു. കുഴല്‍മന്ദം പുതുക്കോട് സ്വദേശി സന്ദീപിനാണ് കുത്തേറ്റത്.

Advertisment


പുതുക്കോട് കുറുംബ ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി ഉത്സവത്തിനിടെ റോഡരികില്‍ സന്ദീപ് ബൈക്ക് നിര്‍ത്തിയിരുന്നു. ഇത് ചോദ്യം ചെയ്ത് പുതുക്കോട് കളിയംകാട് സ്വദേശി സുജിത്ത് വാഹനം ചവിട്ടി വീഴ്ത്തി. ചോദ്യം ചെയ്തതിന് സന്ദീപിനെ സുജിത്ത് കുട്ടംകുളത്ത് വച്ച് കത്തി കൊണ്ട്കുത്തി വീഴ്ത്തുകയായിരുന്നു.



സന്ദീപിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഴല്‍മന്ദം പോലീസ് അറസ്റ്റ് ചെയ്ത സുജിത്തിനെ റിമാന്‍ഡ് ചെയ്തു.

 

Advertisment