പാലക്കാട്: വാളയാറില്‍ കഞ്ചാവ് വേട്ട. വാളയാര്‍ ചെക്ക് പോസ്റ്റില്‍ എക്സൈസ് പിടിച്ചത് 2 കിലോ കഞ്ചാവ് ആണ്. സംഭവത്തില്‍ കളമശ്ശേരി സ്വദേശി അഭിലാഷ് എന്ന യുവാവ് പിടിയിലായി. കോയമ്പത്തൂരില്‍ നിന്ന് കഞ്ചാവുമായി വരുന്ന വഴിയിലാണ് പിടിയിലായത്.
ഓപ്പറേഷന്‍ ഡി- ഹണ്ടിന്റെ ഭാഗമായി മാര്‍ച്ച് 24ന് മാത്രം സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,597 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയതായി കേരള പൊലീസ് അറിയിച്ചു.
വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 162 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 167 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം ഡി എം എ (0.224 ഗ്രാം), കഞ്ചാവ് (3.181 കി.ഗ്രാം), കഞ്ചാവ് ബീഡി (111 എണ്ണം) എന്നിവ പിടികൂടി.