പാലക്കാട്: നാശം വിതച്ച് ചുരുളികൊമ്പന്‍ കാട്ടാന വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി. പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലാണ് ആന ഇറങ്ങിയത്. ചുരുളികൊമ്പന്‍ കഞ്ചിക്കോട്ടെ പയറ്റുകാട് പ്രദേശത്ത് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.
കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട ചുരുളിക്കൊമ്പനെ പിടികൂടി ചികിത്സ ഉടന്‍ ആരംഭിക്കും. കണ്ണിന് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ചുരുളിക്കൊമ്പനെന്ന പി ടി 5 കാട്ടാനയാണ് വീണ്ടും ജനവാസ മേഖലയില്‍ എത്തിയത്.
പാലക്കാട് കഞ്ചിക്കോട്ടെ പയറ്റുകാട് മേഖലയില്‍ എത്തിയ ചുരുളിക്കൊമ്പന്‍ തെങ്ങുള്‍പ്പെടയുള്ള വിളകള്‍ നശിപ്പിച്ചു. രാവിലെയോടെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ച ചുരുളിക്കൊമ്പനെ വനംവകുപ്പും ആര്‍ആര്‍ടി സംഘവും ചേര്‍ന്നാണ് കാടുകയറ്റിയത്.
അതേസമയം കണ്ണിന് പരിക്കേറ്റ ചുരുളിക്കൊമ്പനെ പിടികൂടി ചികിത്സ ഉടന്‍ തന്നെ ആരംഭിക്കും. ആനയെ മയക്കു വെടിവെച്ച് പിടികൂടി ചികിത്സിക്കാനാണ് വനം വകുപ്പിന്റെ നീക്കം. ആദ്യം മയക്കുവെടി വെച്ച ശേഷം കാട്ടില്‍ വച്ച് തന്നെ ചികിത്സിക്കും.
ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും ആനയെ ചികിത്സിക്കുക. ചുരുളിക്കൊമ്പനെ പിടികൂടാന്‍ ഈ ആഴ്ച തന്നെ വയനാട്ടില്‍ നിന്നുള്ള കുങ്കി ആനകള്‍ പാലക്കാട്ടെത്തും.
നേരത്തെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ പഴത്തില്‍ മരുന്നുകള്‍ വച്ച് ചികിത്സയും ആരംഭിച്ചിരുന്നു. എന്നാല്‍ ചികിത്സ ഫലപ്രദമാകാത്തതിനാലാണ് ചുരുളിക്കൊമ്പനെ പിടികൂടുന്നത്.