വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്‌സ്ആപ്പില്‍ ലഭിക്കും. ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്

വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്‌സ്ആപ്പില്‍ ലഭിച്ചാല്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. 

New Update
kerala police2

തിരുവനന്തപുരം: വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം വാട്‌സ്ആപ്പില്‍ ലഭിച്ചാല്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. തട്ടിപ്പിന്റെ മറ്റൊരു മുഖമാണത്. മോട്ടോര്‍ വാഹന വകുപ്പിന്റെ പേരിലാണ് സന്ദേശം വരുന്നത്. 

Advertisment

മെസേജിലെ വാഹന നമ്പറും മറ്റു വിവരങ്ങളും നിങ്ങളുടേത് തന്നെയായിരിക്കും. വരുന്ന സന്ദേശത്തോടൊപ്പം പരിവാഹന്‍ എന്ന പേരില്‍ വ്യാജ ആപ്പ് അല്ലെങ്കില്‍ വ്യാജ ലിങ്ക് ഉണ്ടാകും. അതില്‍ ക്ലിക്ക് ചെയ്താല്‍ പണം നഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് കേരള പൊലീസ്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതെ അവഗണിക്കണമെന്നും കേരള പൊലീസ് ആവശ്യപ്പെട്ടു. 



വാഹനത്തിന് പിഴ അടയ്ക്കാനുള്ള സന്ദേശം ഒരിക്കലും പരിവാഹന്‍ വാട്‌സ് ആപ്പില്‍ അയക്കില്ല. അതിനാല്‍ അത്തരം സന്ദേശം വന്നാല്‍ ക്ലിക്ക് ചെയ്യരുതെന്നാണ് കേരള പൊലീസ് നിര്‍ദേശം നല്‍കിയത്. 


ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ല്‍ അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്ന് കേരള പൊലീസ് അറിയിച്ചു.www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.