പത്തനംതിട്ട കലഞ്ഞൂരില്‍ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍

പത്തനംതിട്ട കലഞ്ഞൂരില്‍ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പ്രദേശവാസിയായ പ്രവീണ്‍ ആണ് പൊലീസിന്റെ പിടിയിലായത്.

New Update
246789

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂരില്‍ എടിഎം തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. പ്രദേശവാസിയായ പ്രവീണ്‍ ആണ് പൊലീസിന്റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വളരെ വേഗം പ്രതി പിടിയിലായത്.

Advertisment

ഇന്നലെ രാത്രിയാണ് കലഞ്ഞൂര്‍ ഹൈസ്‌കൂള്‍ ജംഗ്ഷന് സമീപമുള്ള കേരള ഗ്രാമിണ്‍ ബാങ്കിന്റ എടിഎമ്മില്‍ മോഷണശ്രമം ഉണ്ടായത്. പ്രദേശവാസി തന്നെയായ പ്രവീണ്‍ പൊലീസ് പിടിയിലായി. എടിഎമ്മിന്റെ അടിഭാഗം തകര്‍ത്ത് പണം അപഹരിക്കാനാണ് പ്രതി ശ്രമിച്ചത്. 



എന്നാല്‍ സുരക്ഷ അലാറം അടിച്ചതോടെ ഇയാള്‍ കടന്ന് കളഞ്ഞു. സിസിടിവിയില്‍ ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് വളരെയധികം പ്രതിയെ തിരിച്ചറിഞ്ഞു. 2003 ല്‍ മദ്യലഹരിയില്‍ കലഞ്ഞൂര്‍ ഹൈസ്‌കൂളിന്റ ഗ്ലാസ് അടിച്ച് തകര്‍ത്ത സംഭവം ഉള്‍പ്പെടെ പല ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ പ്രവീണ്‍ എന്ന് കൂടല്‍ പൊലീസ് പറഞ്ഞു.

Advertisment