പി സി ഡബ്ലു എഫ് സൗദി - റിയാദ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിശുദിനം ആഘോഷിക്കുന്നു

പിസിഡബ്ലുഎഫ് സൗദി - റിയാദ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14 നു ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

New Update
pcwf

റിയാദ്: പിസിഡബ്ലുഎഫ് സൗദി - റിയാദ് വനിതാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 14 നു ശിശുദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. 14 ന് രാത്രി 7.30 മുതല്‍  നടത്തപ്പെടുന്ന ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിവിധ തരം മത്സരങ്ങളും കലാപരിപാടികളും കുട്ടികള്‍ക്കായി ഒരുക്കുന്നുണ്ട്.

Advertisment

വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനും മത്സരങ്ങളിലൂടെ പുതിയ അറിവുകള്‍ നേടാനും അവസരമൊരുക്കുകയാണ് ഇതിലൂടെ. സ്‌നേഹവും സൗഹൃദവും കുട്ടികള്‍ക്കിടയില്‍ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. 

 കുട്ടികളുടെ കലാപരിപാടികള്‍ക്കും ആഘോഷത്തില്‍ പ്രത്യേക പ്രാധാന്യമുണ്ട്. കുട്ടികളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാനാണ് കലാപരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

Advertisment