ജനങ്ങളുടെ പ്രശ്ന പരിഹാരം ദൈവാരാധന: എം. ഇ. എസ് യൂത്ത് വിംഗ് ജില്ലാകമ്മറ്റി സംഘടിപ്പിച്ച റംസാൻ റിലീഫ് ജില്ലാതല ഉദ്ഘാടനത്തിൽ സംസ്ഥാന വിവര അവകാശ കമ്മീഷണർ എ. അബ്ദുൽഹക്കീം

author-image
ഇ.എം റഷീദ്
Updated On
New Update
hakeem1.jpg

ആലപ്പുഴ: ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്നത് ദൈവത്തിനുള്ള ആരാധനയാണെന്നും അനാഥ ബാല്യങ്ങളെ ചേർത്തു നിർത്തുന്നതാണ് അതിലേറ്റവും പ്രധാനമെന്നും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ.എ. ഹക്കീം പറഞ്ഞു.

Advertisment

ജില്ലാ ശിശു പരിചരണ കേന്ദ്രത്തിൽ. എം ഇഎസ് യൂത്ത് വിംഗ്ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റംസാൻ റിലീഫ് പ്രവർത്തനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവത്തിനുള്ള ആരാധനകളിൽ സംഭവിക്കുന്ന വീഴ്ചകൾക്ക് പ്രായശ്ചിത്തം നല്കേണ്ടത് മനുഷ്യർക്കാണ്. മനുഷ്യൻറെ നന്മയേയും ഐക്യത്തേയും സംരക്ഷിക്കാതെ ഒരു മതത്തിനും നിലനില്പില്ലെന്നും ഡോ. ഹക്കീം പറഞ്ഞു. എം.ഇ.എസ്. ജില്ലാ പ്രസിഡൻ്റ് അഡ്വ. എ. എ. റസ്സാക്ക് അധ്യക്ഷതവഹിച്ചു. അഡ്വ.അമൻ, അഡ്വ ഉസ്മാൻ, ഹസ്സൻ പൈങ്ങാമഠം, കെ.ഡി.ഉദയപ്പൻ കെ.നാസർ, മിഥുൻ ഷ . നൗഫൽ എന്നിവർ പ്രസംഗിച്ചു

Advertisment