/sathyam/media/media_files/LZ4eEel9qBuFMYBYAm7Q.jpg)
വടക്കഞ്ചേരി: ദേശീയപാതയില്‍ പാലക്കാട് പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും ജീവനക്കാരന്റെ കൈയ്യില്‍ നിന്നും പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടിച്ചവര്‍ കോഴിക്കോട് പിടിയില്‍.
പരപ്പനങ്ങാടി സ്വദേശികളായ റസല്‍, ആഷിക്ക് എന്നിവരാണ് കോഴിക്കോട് പന്നിയങ്കര പൊലീസിന്റെ പിടിയിലായത്. നിരവധി മേഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ 12.50 നാണ് സംഭവം നടന്നത്. 48,380 രൂപയടങ്ങിയ ബാഗാണ് മാസ്‌ക് ധരിച്ച് ബൈക്കിലെത്തിയ യുവാക്കള്‍ കവര്‍ന്നത്.
മാസ്‌ക് ധരിച്ച് ബൈക്കില്‍ പമ്പിലെത്തിയ രണ്ടു പേര്‍ പെട്രോള്‍ അടിക്കുന്ന സ്ഥലത്തെത്തി ഇറങ്ങുകയായിരുന്ന ജീവനക്കാരുടെ സമീപം വെച്ചിരുന്ന ബാഗ് തട്ടിയെടുത്തു പോവുകയായിരുന്നു. പ്രതികള്‍ പിന്നീട് പാലക്കാട്- കോഴിക്കോട് ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് സിസിടിവി പരിശോധനയില്‍ കണ്ടെത്തി.
ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് പരിശോധിച്ചതില്‍ വാഹനം എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഒരു ഹോട്ടല്‍ ജീവനക്കാരന്റേതാണെന്നും കഴിഞ്ഞ ദിവസം മോഷ്ടിടിച്ചതാണെന്നും കണ്ടെത്തി.