തിരുവനന്തപുരം: മലപ്പുറത്തെ പറ്റിയുള്ള അതിരുകടന്ന പരാമര്‍ശം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെ ്രപസംഗത്തിന് പിന്നില്‍ രാഷ്ട്രീയലക്ഷങ്ങളെന്ന് സൂചന. സി.പി.എമ്മില്‍ നിന്നും ബി.ജെ.പിയിലേക്ക് ഒലിച്ചു പോയ ഈഴവ വോട്ടുകള്‍ തിരികെയെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണമെന്നും വിലയിരുത്തപ്പെടുന്നു.
മലപ്പുറത്തെ പറ്റിയുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശങ്ങള്‍ ലീഗിനെതിരെ തിരിച്ചുവിട്ട് അതിലൊരു രാഷ്ട്രീയ ധ്വനിയുണ്ടാക്കിയെടുത്താണ് അടവുനയത്തിന് സി.പി.എം കരുത്തുപകര്‍ന്നത്. ഇക്കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടത്തിയ പ്രസംഗത്തെ തള്ളി മുഖ്യമ്രന്തി രംഗത്ത് വന്നിരുന്നു.
പിന്നാലെ ജനറല്‍ സെക്രട്ടറി പദവിയില്‍ 30 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടേശനെ അഭിനന്ദിക്കാന്‍ ചേര്‍ത്തലയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ ന്യായീകരണവുമായി പിണറായി രംഗത്ത് വന്നത്.
/sathyam/media/media_files/2025/04/08/BQ7QVBLzsSJ6fKcgGuYJ.jpg)
നിലവലില്‍ ഈഴവരിലെ ഒരു വിഭാഗത്തിന്റെ വോട്ട് ബി.ജെ.പിയിലേക്ക് ഒലിച്ചുപോയെന്നാണ് എല്‍.ഡി.എഫ്, യു.ഡി.എഫ് കക്ഷികള്‍ വിലയിരുത്തുന്നത്. തങ്ങളുടെ അടിസ്ഥാന വോട്ട് ബാങ്കില്‍ നിന്നും പോയ വോട്ടുകള്‍ തിരിച്ചെത്തിക്കണമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് വിലയിരുത്താന്‍ ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ബി.ജെ.പിക്കൊപ്പം ബി.ഡി.ജെ.എസ് ഘടകകക്ഷിയായി എത്തിയ ശേഷമുള്ള വോട്ട് ചേര്‍ച്ച സി.പി.എം ഗൗരവത്തിലാണ് കാണുന്നത്.
ഇതിന് പുറമേ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടുവെന്നും സി.പി.എമ്മിന് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ തങ്ങളുടെ പരമ്പരാഗത വോട്ടു ബാങ്കുകള്‍ ശക്തിപ്പെടുത്തി മുന്നോട്ട് പേകാനുള്ള ള്രമത്തിന്റെ ഭാഗം കൂടിയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണമെന്നും വാദമുണ്ട്.

ബി.ജെ.പി ക്രൈസ്തവരിലേക്ക് പടരാന്‍ ശ്രമിക്കുന്നത് യു.ഡി.എഫിന് ക്ഷീണമുണ്ടാക്കുമെന്നാണ് സി.പി.എം വിലയിരുത്തല്‍ഴ അതുകൊണ്ട് തന്നെ തെക്കന്‍ കേരളത്തില്‍ നിര്‍ണ്ണായക ശക്തിയായ ഈഴവരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്ത് നിര്‍ത്തിയാല്‍ ഇക്കുറിയും ഭരണത്തിലേറാമെന്ന് സി.പി.എം കണക്ക്കൂട്ടുന്നു.
നിലവില്‍ മുസ്ലീം വിഭാഗം സി.പി.എമ്മിനൊപ്പമില്ലെങ്കിലും തിരഞ്ഞെടുപ്പ് സമയത്ത് വിഭജിക്കപ്പെട്ട് ബി.ജെ.പിയിലേക്ക് പോകുന്ന ക്രൈസ്തവ വോട്ടുകള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് ബി.ജെ.പിയെ തടുക്കാന്‍ യു.ഡി.എഫിനാവില്ലെന്ന ഭീതി പരത്തി മുസ്ലീം വോട്ടുകള്‍ സമാഹരിക്കാമെന്ന തന്ത്രമാണ് സി.പി.എം പറയറ്റാനിരിക്കുന്നത്. അതുവഴി വീണ്ടും കോണ്‍രഗസിനെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്തി തങ്ങള്‍ക്ക് ഭരണത്തിലേറാമെന്നും സി.പി.എം കരുതുന്നു.
/sathyam/media/media_files/2025/03/26/k5NTYc6h42DmcETR2hPG.jpg)
മുനമ്പം വിഷയത്തിലടക്കം ക്രൈസ്തവര്‍ക്ക് യു.ഡി.എഫിനോടുള്ള പ്രതിപത്തി കുറഞ്ഞുവെന്നും അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിന്റെ ഗുണം പൂര്‍ണ്ണമായി ലഭിക്കാന്‍ ഈഴവരെ ഒപ്പം നിര്‍ത്തണമെന്നുമുള്ള കുശാഗ്ര ബുദ്ധിയാണ് വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തെ ലീഗിലേക്ക് വഴിതിരിച്ചു വിടാന്‍ മുഖ്യമന്ത്രി നടത്തിയ ന്യായീകരണമെന്നും കരുതപ്പെടുന്നു.