/sathyam/media/media_files/u2Xta4nU6cboDc0bVvQI.jpg)
ആലപ്പുഴ: നാട്ടില്‍ നവോത്ഥാന മൂല്യങ്ങളെ പിന്നോട്ട് കൊണ്ടുപോകാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴയില്‍ കെപിഎംഎസ്സിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിനെ പിന്നോട്ട് കൊണ്ടുപോകാനുള്ള നീക്കം നടക്കുമ്പോള്‍ നമ്മള്‍ ഒന്നിച്ചു നില്‍ക്കണമെന്നും പിണറായി വിജയന്‍ പറഞ്ഞു.
എല്ലാവരും സഹോദരങ്ങളേ പോല ജീവിക്കുന്ന നാടായി മാറുക എന്നതാണ് നവോത്ഥാനത്തിന്റെ സന്ദേശം. നേരത്തെ നവോത്ഥാന പ്രസ്ഥാനങ്ങള്‍ ശക്തമായ നിലയില്‍ അയല്‍നാടുകളില്‍ ഉണ്ടായിരുന്നു. ഈ അവസ്ഥ അവിടെ തുടരാന്‍ ആയില്ല.
വസ്തുതകള്‍ പരിശോധിച്ചാല്‍ നവോത്ഥാന മൂല്യങ്ങള്‍ക്ക് പോറല്‍ ഏല്‍ക്കുന്ന നീക്കങ്ങള്‍ നടക്കുന്നതായും ജനങ്ങള്‍ക്കുള്ള തെറ്റായ നിലപാടല്ല ഇതിന് കാരണം എന്നും മുഖ്യമന്ത്രി പറഞ്ഞു.
അടിച്ചമര്‍ത്തപ്പെട്ട വിഭാഗം വലിയതോതില്‍ പീഡനം അനുഭവിച്ചു. കൊലകൊമ്പന്മാരായ ഈ ശക്തിയെ ചോദ്യം ചെയ്യുന്ന വിഭാഗങ്ങള്‍ ഉയര്‍ന്നുവന്നു അതിലൂടെ അതിനെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ജാതിഭേദം മതവിദ്വേഷം ഇല്ലാത്ത നാട് എന്ന ചിന്ത എല്ലാവര്‍ക്കും ഉണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചു.
ഇതിന് എതിരെ നില്‍ക്കുന്നവര്‍ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ആകണം എന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, എംഎല്‍എമാരായ പി പി ചിത്തരഞ്ചന്‍ എച്ച് സലാം രമേശ് ചെന്നിത്തല തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us