തിരുവനന്തപുരം: യാക്കോബായ സുറിയാനി സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവയായി നിയുക്തനായ ബസേലിയസ് ജോസഫ് പ്രഥമന് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കാതോലിക്കാ ബാവയായി നിയോഗിക്കപ്പെടുന്നതിന് മുന്‍പ് മുതല്‍ക്കു തന്നെ മലങ്കര മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ബാവ ഇനി ഇന്ത്യയിലെ യാക്കോബായ സഭയെ നയിക്കുമെന്നത് കേരളീയരായ വിശ്വാസികളെ സംബന്ധിച്ച് ഏറെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
വിശ്വാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആശങ്കകളും പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും സാമുദായിക മൈത്രി ഊട്ടിയുറപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തും ദിശാബോധവും പകരാനും സഭാനേതൃത്വത്തിന് സാധിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
ഇന്നലെയാണ് യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്. ബയ്‌റുത്ത് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
യാക്കോബായ സുറിയാനി സഭയുടെ പുതിയ ശ്രേഷ്ഠ കാതോലിക്കാ ബാവയായി നിയുക്തനായ ബസേലിയസ് ജോസഫ് പ്രഥമന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. കാതോലിക്കാ ബാവയായി നിയോഗിക്കപ്പെടുന്നതിന് മുന്‍പ് മുതല്‍ക്കു തന്നെ മലങ്കര മെത്രാപ്പോലീത്തയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.
ബാവ ഇനി ഇന്ത്യയിലെ യാക്കോബായ സഭയെ നയിക്കുമെന്നത് കേരളീയരായ വിശ്വാസികളെ സംബന്ധിച്ച് ഏറെ അഭിമാനകരമാണ്. വിശ്വാസി സമൂഹത്തിന്റെ പ്രശ്‌നങ്ങളും ആശങ്കകളും പൊതുസമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാനും സാമുദായിക മൈത്രി ഊട്ടിയുറപ്പിക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്തും ദിശാബോധവും പകരാനും സഭാനേതൃത്വത്തിന് സാധിക്കട്ടെ. ശ്രേഷ്ഠ കാതോലിക്കാ ബാവയ്ക്ക് ആശംസകള്‍.