/sathyam/media/media_files/sV55YI1kWq1wpjfc7Lwz.jpg)
തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷ കഴിയുന്നതിനു മുന്‍പു തന്നെ പത്താം ക്ലാസിലെ പരിഷ്‌കരിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന അഭിമാനകരമായ സ്ഥിതിയിലേയ്ക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കേരളത്തിലെ പൊതുവിദ്യാഭ്യാസം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് 2016-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതെന്നും പിന്നീടുണ്ടായ വിദ്യാഭ്യാസമേഖയുടെ മുന്നേറ്റമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുസ്തകങ്ങളുടെ പ്രകാശനവും വിതരണോത്ഘാടനവും നിര്‍വഹിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളത്തിലെ പൊതുവിദ്യാഭ്യാസം കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഘട്ടത്തിലാണ് 2016-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. പാഠപുസ്തകങ്ങള്‍ സമയത്തിന് ലഭ്യമാകാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയും അന്നുണ്ടായിരുന്നു.
പിന്നീടുണ്ടായ വിദ്യാഭ്യാസമേഖയുടെ മുന്നേറ്റത്തിന്റെ ഭാഗമായി പാഠപുസ്തകങ്ങള്‍ കൃത്യമായി ലഭ്യമാകാന്‍ തുടങ്ങി. ഇപ്പോള്‍ കേരളത്തിന്റെ ചരിത്രത്തിലാദ്യമായി ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷ കഴിയുന്നതിനു മുന്‍പു തന്നെ പത്താം ക്ലാസിലെ പരിഷ്‌കരിച്ച പുസ്തകങ്ങള്‍ വിതരണം ചെയ്യുന്ന അഭിമാനകരമായ സ്ഥിതിയിലേയ്ക്ക് നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല മാറിയിരിക്കുന്നു.
പുസ്തകങ്ങളുടെ പ്രകാശനവും വിതരണോത്ഘാടനവും ഇന്നു നിര്‍വഹിച്ചു. കൂടുതല്‍ മികവിലേയ്ക്ക് കേരളത്തിന്റെ വിദ്യാലയങ്ങളും പൊതുവിദ്യാഭ്യാസവും വളരുകയാണ്. സര്‍ക്കാരും ജനങ്ങളും കൈകോര്‍ത്തു നടത്തിയ പരിശ്രമങ്ങളുടെ ഫലമാണീ നേട്ടം. അഭിമാനപൂര്‍വ്വം നമുക്ക് മുന്നോട്ടു പോകാം.