സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവയിപ്പിന്റെ പ്രതീകമായിട്ട് ആണ് നഴ്സുമാരെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവയിപ്പിന്റെ പ്രതീകമായിട്ട് ആണ് നഴ്സുമാരെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സമയത്ത് സ്വജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിച്ചവരാണ് നഴ്‌സുമാര്‍. 

New Update
pinarayi

തിരുവനന്തപുരം: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദയാവയിപ്പിന്റെ പ്രതീകമായിട്ട് ആണ് നഴ്സുമാരെ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് സമയത്ത് സ്വജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിച്ചവരാണ് നഴ്‌സുമാര്‍. 


Advertisment

നിപാ കാലത്തും ഇത്തരം പ്രവര്‍ത്തനം നാം കണ്ടു . അതിന് ഉദാഹരണമാണ് സിസ്റ്റര്‍ ലിനിയെന്നും അദ്ദേഹം പറഞ്ഞു. നെട്ടയം ശാരദാ നേഴ്‌സിങ് കോളേജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


കേരളത്തിലെ നഴ്‌സുമാരുടെ സേവനം ലോകോത്തരമാണ്. സര്‍ക്കാര്‍ ശ്രദ്ധേയമായ ഇടപെടല്‍ നഴ്‌സിങ് റിക്യൂരിറ്റ്മെന്റിലടക്കം നടത്തുന്നു. നഴ്‌സിങ് മേഖലയില്‍ ഗൗരവത്തരമായ ഇടപെടല്‍ നടത്തുന്നു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നഴ്‌സിങ് സീറ്റുകളില്‍ സംവരണം ഏര്‍പ്പെടുത്തി.


അതേസമയം 157 നഴ്‌സിങ് കോളജുകള്‍ കേന്ദ്രം അനുവദിക്കുമ്പോള്‍ ഒന്നു പോലും കേരളത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ വലിയ വിഷമം ഇല്ല. എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം.


ഓരോ വര്‍ഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടെന്നും എയിംസിനുള്ള മാനദണ്ഡം നോക്കിയാല്‍ അര്‍ഹതയില്ലെന്ന് ആരും പറയില്ലെന്നും നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു ചെയ്യാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment