സാമൂഹിക നീതി ഉറപ്പാക്കി സംസ്ഥാനത്ത് കൂടുതല്‍ സ്ഥാപനങ്ങള്‍ ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് അതിയായ താത്പര്യമെന്നും മുഖ്യമന്ത്രി

സാമൂഹിക നീതി ഉറപ്പാക്കി കൊണ്ട് കൂടുതല്‍ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

New Update
pinrayi vijayan

തിരുവനന്തപുരം: സാമൂഹിക നീതി ഉറപ്പാക്കി കൊണ്ട് കൂടുതല്‍ സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 

Advertisment

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിന് അതിയായ താല്പര്യമാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി എസ് എ ആര്‍ ബി ടി എം ഗവണ്‍മെന്റ് കോളേജിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെയും കെട്ടിട സമുച്ഛയത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.


2016 മുതല്‍ 34 കോടി രൂപയാണ് ഈ കോളേജില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. അടിസ്ഥാന വികസന പദ്ധതിക്കായി കൂടുതല്‍ തുക നല്‍കും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും സമീപനത്തില്‍ കാലാനുസൃതമായ മാറ്റം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.



യുവാക്കളില്‍ വര്‍ധിച്ച് വരുന്ന രാസലഹരിയുടെ ഉപയോഗം തലമുറകളെ നശിപ്പിക്കും. ലഹരിക്കെതിരെ എല്ലാവരും അണിനിരക്കണം. ലഹരിയെ തുരത്താന്‍ എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.