Advertisment

തട്ടിക്കൊണ്ടുപോകൽ മാത്രമല്ല ബലാത്സംഗവും; എച്ച്ഡി രേവണ്ണയ്ക്കും മകനുമെതിരെ കടുപ്പിച്ച് പോലീസ്

കർണാടക ജനതാദൾ (സെക്കുലർ) എംഎൽഎ എച്ച്‌ഡി രേവണ്ണയെ കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ് ചെയ്യുന്നത്.

New Update
hd revanna and son.jpg

ബലാത്സംഗ കേസിൽ  അറസ്റ്റിലായ ജെ.ഡി (എസ്) നേതാവും കർണാടക എം എൽ എയുമായ എച്ച് ഡി രേവണ്ണയ്ക്കും എം പിയുടെ മകൻ പ്രജ്വല് രേവണ്ണയ്ക്കും സമ്മർദ്ധം വർദ്ധിയ്ക്കുന്നു. എച്ച് ഡി രേവണ്ണയുടെ ഫാം ഹൗസിൽ വീട്ടുജോലിക്കാരിയായിരുന്ന യുവതിയുടെ മൊഴിയെ തുടർന്ന് തട്ടിക്കൊണ്ടുപോകൽ കുറ്റം ചുമത്തി ആദ്യം രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ബലാത്സംഗ കുറ്റവും ചേർത്തിട്ടുണ്ട്. 

കർണാടക ജനതാദൾ (സെക്കുലർ) എംഎൽഎ എച്ച്‌ഡി രേവണ്ണയെ കർണാടക പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘമാണ് (എസ്ഐടി) അറസ്റ്റ് ചെയ്യുന്നത്. രേവണ്ണയെ, പിതാവും മുൻ പ്രധാനമന്ത്രിയുമായ എച്ച്‌ഡി ദേവഗൗഡയുടെ വീട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന ആവശ്യം ബെംഗളൂരു കോടതി തള്ളിയതിന് പിന്നാലെയാണ് കർണാടക പൊലീസ് സംഘം എച്ച്ഡി രേവണ്ണയെ കസ്റ്റഡിയിലെടുത്തത്. 

20 വയസ്സുള്ള യുവാവിൻ്റെ അമ്മയെ കൂട്ടാളികൾ തട്ടിക്കൊണ്ടുപോയെന്ന ആരോപണത്തെ തുടർന്ന് എച്ച്ഡി രേവണ്ണയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകൽ കേസ്. പരാതിക്കാരനായ രാജു എച്ച്‌ഡി അമ്മയ്‌ക്കൊപ്പം രേവണ്ണയുടെ ഫാംഹൗസിൽ വീട്ടുജോലി ചെയ്തു. 

hd revanna
Advertisment