/sathyam/media/media_files/digSN7d5s6x82UPPo0CX.webp)
കാസര്‍ഗോഡ്: മടക്കര പാലത്തിന് സമീപത്തു നിന്ന് പൊലീസ് പിടികൂടിയത് 700 ഗ്രാം കഞ്ചാവ്. അന്യ സംസ്ഥാന തൊഴിലാളിയില്‍ നിന്നാണ് ചന്തേര പൊലീസ് കഞ്ചാവ് പിടിച്ചെടുത്തത്. ഒറീസ സ്വദേശി പത്മലോചന്‍ ഗിരി(42 ) എന്നയാളാണ് പ്രതി.
ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി ചന്തേര പോലീസ് നൈറ്റ് പട്രോളിംഗ് നടത്തിവരുത്തുകയായിരുന്നു. ഈ സമയത്ത് മടക്കര ഭാഗത്ത് സംഘര്‍ഷം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതെത്തുടര്‍ന്ന് അവിടെയെത്തിയ പൊലീസ് സംശയാസ്പദമായി ഒരാള്‍ കവറുമായി നില്‍ക്കുന്നത് കാണുകയായിരുന്നു.
ഇയാള്‍ നിന്ന് പരുങ്ങുന്നത് കണ്ടപ്പോള്‍ അടുത്തെത്തി. അപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളെ പിന്തുടര്‍ന്ന് പിടികൂടി കയ്യില്‍ ഉണ്ടായിരുന്ന കവര്‍ പരിശോധിച്ചപ്പോള്‍ 700 ഗ്രാം കഞ്ചാവ് കണ്ടെത്തി. ചോദ്യം ചെയ്തതില്‍ ഇയാള്‍ കഞ്ചാവ് സ്ഥിരമായി വില്‍ക്കുന്നയാളാണെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us