പൊലീസിനെതിരെ നിരന്തരം പരാതി നല്‍കുന്ന യുവാവ്. പിറ്റ്ബുള്ളിനെ ഉപയോഗിച്ചും രക്ഷപെടല്‍. അവസാനം എംഡിഎംഎയുമായി പിടിയില്‍

എംഡിഎംഎയുമായി നൂറനാട് സ്വദേശി അറസ്റ്റില്‍. പാലമേല്‍ കാവില്‍ വീട്ടില്‍ ശ്യാം (29) ആണ് പിടിയിലായത്.

New Update
police 2345

ചാരുംമൂട്: എംഡിഎംഎയുമായി നൂറനാട് സ്വദേശി അറസ്റ്റില്‍. പാലമേല്‍ കാവില്‍ വീട്ടില്‍ ശ്യാം (29) ആണ് പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും നൂറനാട് പൊലീസും ചേര്‍ന്നാണ് ചാരുംമൂട് ജംഗ്ഷന് സമീപത്തുനിന്ന് ഇയാളെ 10 ഗ്രാം എംഡിഎംഎ യുമായി പിടികൂടിയത്.

Advertisment

ആദിക്കാട്ടുകുളങ്ങര ഭാഗത്ത് മയക്കുമരുന്നുവില്‍പ്പന നടത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡ് മാസങ്ങളായി ഇയാളെ നീരീക്ഷിച്ചുവരുകയായിരുന്നു. 


വീട്ടില്‍ പൊലീസ് പരിശോധനയ്ക്കെത്തുന്ന സമയം പിറ്റ് ബുള്‍ ഇനത്തില്‍പ്പെട്ട പട്ടിയെ അഴിച്ചുവിടുകയും ആ സമയം ലഹരിവസ്തുകള്‍ മാറ്റുകയുമായിരുന്നു ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. 



വീട്ടില്‍ക്കയറി നിരന്തരം ശല്യം ചെയ്യുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ ഉന്നതാധികാര സ്ഥലങ്ങളില്‍ ഇയാള്‍ പരാതി നല്‍കുമായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് മയക്കുമരുന്ന് വാങ്ങാന്‍ പോകുന്ന വിവരം രഹസ്യമായി അറിഞ്ഞതിനെത്തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.