ഡോക്ടര്‍ ദമ്പതികളില്‍ നിന്ന് കോടികള്‍ തട്ടിയ കേസ്. മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍

ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോടികള്‍ കൈക്കലാക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

New Update
kerala-police-768x421

ചേര്‍ത്തല: ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോടികള്‍ കൈക്കലാക്കിയ കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Advertisment


 അഞ്ചുദിവസത്തേക്കാണ് കസ്റ്റഡിയില്‍ വിട്ടത്. സമാന കേസില്‍ ഗുജറാത്ത് പൊലീസ് പിടികൂടിയ തായ് വാന്‍ പൗരന്‍മാര്‍ ഉള്‍പ്പടെ മൂന്നു പ്രതികളെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.


ഓഹരി വിപണിയില്‍ നിന്നു ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്താണ് ചേര്‍ത്തലയിലെ ഡോക്ടര്‍ ദമ്പതികളില്‍ നിന്നു ഏഴു കോടി അറുപത്തിയഞ്ചുലക്ഷം രൂപ തട്ടിയെടുത്തത്. ഈ കേസിലാണ് തായ് വാന്‍കാരായ സുങ് മു ചീ, ചാങ് ഹോ യന്‍, ജാര്‍ഥണ്ഡ് സ്വദേശി സെയ്ഫ് ഗുലാം ഹൈദര്‍ എന്നിവരെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.


ഓണലൈന്‍ തട്ടിപ്പ് കേസില്‍ അഹമ്മദബാദ് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ സബര്‍മതി ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിന് ITBP ക്യാമ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥന്റെ സഹായം തേടിയിട്ടുണ്ട്. 


കേസില്‍ രണ്ടു തായ്വാന്‍കാരെ നേരത്തെ ഇതേ രീതിയില്‍ പൊലീസ് ഗുജറാത്തില്‍ നിന്നു ആലപ്പുഴയില്‍ എത്തിച്ചിരുന്നു. സംഘം രാജ്യത്താകമാനം വ്യാപക തടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ഇങ്ങനെ ലഭിക്കുന്ന പണം ക്രിപ്‌റ്റോ കറന്‍സിയിലായിരുന്നു നിക്ഷേപിച്ചിരുന്നത്.

Advertisment