തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്നും കഞ്ചാവ് പിടികൂടി. കഞ്ചാവ് പിടിച്ചത് തമിഴനാട് സ്വദേശിയില്‍ നിന്ന്

തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്നും കഞ്ചാവ് പിടികൂടി. തമിഴനാട് സ്വദേശിയായ ഒരാളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. തമിഴ്‌നാട് വേലൂര്‍ സ്വദേശി മഹേഷിനെ കസ്റ്റഡിയില്‍ എടുത്തു. 

New Update
v

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിനിമ പ്രവര്‍ത്തകരില്‍ നിന്നും കഞ്ചാവ് പിടികൂടി. തമിഴനാട് സ്വദേശിയായ ഒരാളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്. തമിഴ്‌നാട് വേലൂര്‍ സ്വദേശി മഹേഷിനെ കസ്റ്റഡിയില്‍ എടുത്തു. 


Advertisment

നിവിന്‍ പോളി നായകനായ ബേബി ഗേള്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ഇവര്‍ താമസിച്ചിരുന്ന തൈക്കാടുള്ള ഹോട്ടലില്‍ നിന്നാണ് കഞ്ചാവ് പിടിച്ചത്.


'ഡിക്ഷണറി' എന്ന് എഴുതിയ പുസ്തക രൂപത്തിലുള്ള പ്രത്യേക പെട്ടിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്.

Advertisment