തൃശൂര്‍: പൊലീസ് കൂടുതല്‍ ജനപക്ഷമാകേണ്ട സമയമാണിതെന്നും മയക്കുമരുന്ന് വ്യാപനം ശക്തമായി നേരിടാന്‍ എല്ലാവരും ഒരുമിച്ച് ശ്രമിക്കണമെന്നും റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍. ഒല്ലൂര്‍ പൊലീസ് സ്റ്റേഷന്‍ പുതിയ കെട്ടിട നിര്‍മ്മാണോദ്ഘാടന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന സന്ദേശം മന്ത്രി ചടങ്ങില്‍ വായിച്ച് കേള്‍പ്പിച്ചു. നിര്‍മ്മാണോദ്ഘാടന ഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. ഒല്ലൂര്‍ പൊതുവായിട്ടുള്ളൊരു മാറ്റത്തിന് വിധേയമാകുകയാണെന്നും ഒല്ലൂര്‍ സെന്റര്‍ വികസനത്തിന്റെ നടപടികള്‍ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു.
മേയര്‍ എം. കെ വര്‍ഗ്ഗീസ് മുഖ്യാതിഥി ആയി. കോര്‍പ്പറേഷന്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ഗ്ഗീസ് കണ്ടംകുളത്തി, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കരോളിന്‍ ജെറിഷ്, ഡി പി സി അംഗം സി പി പോളി, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ആര്‍ രവി, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, റവ. ഫാ. വര്‍ഗ്ഗീസ് കുത്തൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. സിറ്റി പോലീസ് കമ്മിഷണര്‍ ആര്‍. ഇളങ്കോ സ്വാഗതവും ഒല്ലൂര്‍ എ സി പി സുധീരന്‍ എസ്. പി നന്ദിയും പറഞ്ഞു.