രണ്ട് ദിവസത്തിനകം പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; കെ എസ് ഹരിഹരന് നോട്ടീസ്

വടകരയില്‍ സിപിഐഎം വര്‍ഗീയതക്കെതിരെയെന്ന പേരില്‍ യുഡിഎഫ് - ആര്‍എംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമര്‍ശം.

author-image
പൊളിറ്റിക്കല്‍ ബ്യൂറോ
Updated On
New Update
ks hariharann.jpg

വടകര: ആര്‍എംപി നേതാവ് കെ എസ് ഹരിഹരന് നോട്ടീസ്. വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജയേയും നടി മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവത്തിലാണ് പൊലീസ് നോട്ടീസയച്ചത്. രണ്ട് ദിവസത്തിനകം വടകര പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്നാണ് നോട്ടീസില്‍ പറയുന്നത്.

Advertisment

വടകരയില്‍ സിപിഐഎം വര്‍ഗീയതക്കെതിരെയെന്ന പേരില്‍ യുഡിഎഫ് - ആര്‍എംപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ പരാമര്‍ശം. 'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം.

സംഭവത്തില്‍ കെ കെ ശൈലജയോടും നടി മഞ്ജു വാര്യരോടും മാപ്പ് പറയുന്നതായി കെ എസ് ഹരിഹരന്‍ അറിയിച്ചിരുന്നു. തനിക്ക് സംഭവിച്ചത് രാഷ്ട്രീയ പിഴവാണ്. അനവസരത്തിലുള്ള തെറ്റായ പ്രയോഗമാണ്. ബോധപൂര്‍വ്വം ഉദ്ദേശിച്ചതല്ലെന്നും പൂര്‍ണമായ രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ മാപ്പ് പറയുന്നുവെന്നും കെ എസ് ഹരിഹരന്‍ വ്യക്തമാക്കിയിരുന്നു.

 

 

ks hariharan