തിരുവനന്തപുരം: പരിശീലനം പൂര്‍ത്തിയാക്കിയ 447 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സല്യൂട്ട് സ്വീകരിച്ചു.
2024 ജൂണ്‍ മാസം പരിശീലനം ആരംഭിച്ച എം എസ് പി, കെ എ പി 2, കെ എ പി 4, കെ എ പി 5 ബറ്റാലിയനുകളിലെ 347 പോലീസ് സേനാംഗങ്ങളും 2024 സെപ്റ്റംബര്‍ മാസം ഇന്ത്യാ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം ആരംഭിച്ച 100 പോലീസ് ഡ്രൈവര്‍ സേനാംഗങ്ങളും സേനയുടെ ഭാഗമായി.
ഇതില്‍ 40 ബിരുദാനന്തര ബിരുദം, 01 എം.ടെക്, 09 എം.ബി.എ, 33 ബി.ടെക്ക്, 192 ബിരുദ ധാരികളും, 04 ബി.എഡ് ബിരുദം, 39 ഡിപ്ലോമ, 129 പേര്‍ പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.
പാസ്സിംഗ് ഔട്ട് പരേഡ് നയിച്ചത് പരേഡ് കമാണ്ടര്‍, കെ എ പി. നാലാം ബറ്റാലിയനിലെ ഞഠജഇ 9240 ആദര്‍ഷ്. പി യും, സെക്കന്റ് ഇന്‍ കമാണ്ടര്‍ എംഎസ്പി യിലെ ആര്‍പിസി 698 അക്ബര്‍ അലി ടി.കെ എന്നിവരാണ്. പരിശീലന കാലയളവില്‍ സേനാംഗങ്ങള്‍ സ്വായത്തമാക്കിയ വിഷയങ്ങള്‍ നിരവധിയാണ്.
ഔട്ട്ഡോര്‍ വിഷയത്തില്‍ ശാരീരിക ക്ഷമത, റൂട്ട് മാര്‍ച്ച്, തടസ്സങ്ങളെ മറികടക്കല്‍, ആയുധമില്ലാതെ ശത്രുവിനെ കീഴ്‌പ്പെടുത്തല്‍, യോഗാഭ്യാസം, കരാട്ടെ എന്നിവയടങ്ങിയ ശാരീരിക പരിശീലനവും പരേഡ്, അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കല്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ഡ്രില്ലും, ആധുനിക ആയുധങ്ങളുടെ ഉപയോഗവും പ്രവര്‍ത്തനങ്ങളും, സ്ഫോടക വസ്തുക്കളെ കൈകാര്യം ചെയ്യുന്നതിനുള്ള അറിവും പരിശീലനവും നല്‍കുന്ന വെപ്പണ്‍ ട്രെയിനിംഗും, ജംഗിളില്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ അടങ്ങിയ ഫീല്‍ഡ് (ക്രാഫ്റ്റും, കമാണ്ടോ ട്രെയിനിംഗും, നവീകരിച്ച ഷീല്‍ഡ് ഡ്രില്ലും, സ്വിമ്മിംഗ്, കമ്പ്യൂട്ടര്‍, ഡ്രൈവിംഗ് എന്നിവയിലുള്ള പരിശീലനവും, കടല്‍ത്തീരം വഴിയുള്ള ശത്രുക്കളുടെ കടന്നുകയറ്റം മനസ്സിലാക്കുന്നതിനായി കോസ്റ്റല്‍ പോലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ചിട്ടുള്ള പരിശീലനവും, കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പരിശീലനവും, ഇന്‍ഡോര്‍ വിഷയങ്ങളില്‍ ഭരണഘടന, ഭാരതീയ ന്യായ സന്ഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്ഹിത, ഭാരതീയ സാക്ഷ്യ അതിനിയം, പോലീസ് ആക്ട് തുടങ്ങിയവയും, ഇന്ത്യാ ചരിത്രം, കേരളാ ചരിത്രം, പോലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ തുടങ്ങിയ വിഷയങ്ങളിലെ അറിവും, മനുഷ്യ സ്വഭാവത്തെ കുറിച്ച് മനസ്സിലാക്കല്‍, സ്വാതന്ത്ര്യ ലബ്ധധിക്കു ശേഷം ഇന്ത്യയിലുണ്ടായ സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍, സൈക്കോളജി എന്നീ വിഷയങ്ങളിലുള്ള തിരിച്ചറിവും വിവിധ അവസരങ്ങളില്‍ ചെയ്യേണ്ട ഡ്യൂട്ടികള്‍, വിഐപി ഡ്യൂട്ടികള്‍, അത്യാഹിതങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നീ അവസരങ്ങളില്‍ ചെയ്യേണ്ട പോലീസ് ഡ്യൂട്ടിയെ കുറിച്ചും, വി വി ഐ പി മോട്ടോര്‍ കേഡ് വെഹിക്കിള്‍ മൂവ്‌മെന്റ് എന്നീ വിഷയങ്ങളിലും പ്രായോഗിക പരിശീലനവും നല്‍കിയിട്ടുണ്ട്.