New Update
/sathyam/media/media_files/K6merBBkdEIuIr8z8lOk.jpg)
തിരുവനന്തപുരം∙ പേരൂര്‍ക്കട എസ്എപി ക്യാംപില്‍ പൊലീസ് ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ ബാരക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Advertisment
അന്വേഷണം ആവശ്യപ്പെട്ട് ആനന്ദിന്റെ സഹോദരന്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കി. എസ്എപി കമാന്‍ഡന്റിനും പരാതി നല്‍കിയിട്ടുണ്ട്. പ്ലറ്റൂണ്‍ ലീഡറായി തിരഞ്ഞെടുത്തിനു ശേഷം ആനന്ദ് കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്നു പറയുന്നു.