പൊന്‍മുടിയില്‍ താമസസ്ഥലത്ത് അതിക്രമിച്ച് കയറി 55കാരിയെ പീഡിപ്പിച്ചു. 52കാരന്‍ കസ്റ്റഡിയില്‍

പൊന്‍മുടിയില്‍ എസ്റ്റേറ്റ് ലയത്തില്‍ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചതായി പരാതി. 

New Update
police 2345

തിരുവനന്തപുരം: പൊന്‍മുടിയില്‍ എസ്റ്റേറ്റ് ലയത്തില്‍ അതിക്രമിച്ച് കയറി 55കാരിയായ വയോധികയെ പീഡിപ്പിച്ചതായി പരാതി. 


Advertisment

സംഭവത്തില്‍ 52കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുളത്തുപ്പുഴ കല്ലുവെട്ടാന്‍ കുഴി സ്വദേശി രാജന്‍ (52) ആണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. വയോധിക താമസിക്കുന്ന ലയത്തില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചുവെന്നാണ് പരാതി.


ലയത്തില്‍ 55കാരി ഒറ്റയ്ക്കാണ് താമസം. 10 പേര്‍ക്ക് താമസിക്കാവുന്ന ലയങ്ങളാണ് ഇവിടെയുള്ളത്. ഇവര്‍ രണ്ടുപേരും മാത്രമാണ് ഇപ്പോള്‍ ഈ ലയങ്ങളില്‍ താമസിക്കുന്നത്. വയോധിക തന്നെയാണ് പീഡന വിവരം ഇന്ന് രാവിലെ തൊട്ടു സമീപത്തെ ലയത്തിലുള്ളവരെ അറിയിച്ചത്. 


എസ്റ്റേറ്റില്‍ ജോലിക്ക് വന്നയാളാണ് രാജന്‍. പൊന്‍മുടി പൊലീസ് സ്ഥലത്തെത്തി വയോധികയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് രാജനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാജനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. ഒന്നര വര്‍ഷമായി രാജന്‍ ഇവിടത്തെ എസ്റ്റേറ്റിലെ ജീവനക്കാരനാണ്.


Advertisment