പോപ് സംഗീത ഇതിഹാസം സിനെയ്ഡ് ഒകോണര്‍ മരിച്ച നിലയില്‍

പോപ് സംഗീതരംഗത്തെ സൂപ്പര്‍ താരമായിരുന്ന സിനെയ്ഡ് ഒകോണറെ ലണ്ടനില ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
jjo

ലണ്ടന്‍: പോപ് സംഗീതരംഗത്തെ സൂപ്പര്‍ താരമായിരുന്ന സിനെയ്ഡ് ഒകോണറെ ലണ്ടനില ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

Advertisment

പതിനാലാം വയസില്‍ കടയില്‍നിന്നു സാധനം മോഷ്ടിച്ചതിന് കൈയോടെ പിടികൂടി കന്യാസ്ത്രീ മഠത്തില്‍ ഏല്‍പ്പിച്ചതാണ് സിനെയ്ഡിനെ. അവിടെ ഒരു കന്യാസ്ത്രീ സമ്മാനിച്ച ഗിറ്റാറുമായാണ് സിനെയ്ഡ് പുതിയ ജീവിതം തുടങ്ങുന്നത്.

1990ല്‍, 24ാം വയസ്സില്‍ പാടിയ "നതിങ് കംപേഴ്സ് ടു യു' ആണ് ആദ്യ സൂപ്പര്‍ഹിറ്റ്. കത്തോലിക്കാ സഭയിലെ ബാലപീഡനം സമൂഹത്തില്‍ ചര്‍ച്ചയാകുംമുന്‍പു തന്നെ അതിനെതിരേ ശബ്ദമുയര്‍ത്തിയ ആദ്യകാല ആക്ടിവിസ്ററ് കൂടിയായിരുന്നു സിനെയ്ഡ്. 

O'Connor
Advertisment