New Update
/sathyam/media/media_files/BrETFGaCMjGZsTprNE7z.jpg)
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും പിഴയും ശിക്ഷ. പാലക്കാട് ആലത്തൂർ തരൂർ എട്ടുംപള്ളിയിൽ ചുവറ്റുപാടം രഞ്ജിത്തിനെയാണ് (25) കട്ടപ്പന പോക്‌സോ കോടതി ജഡ്ജി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സുസ്മിത ജോൺ ഹാജരായി. 2021 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Advertisment
വണ്ടൻമേട് പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഐ.പി.സി പ്രകാരം അഞ്ച് വർഷം കഠിന തടവും 10000 രൂപ പിഴയും പോക്‌സോ വകുപ്പ് പ്രകാരം 20 വർഷം കഠിന തടവിനും 25000 രൂപ പിഴയുമാണ് ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ഒമ്പത് മാസം അധിക തടവും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാൽ മതി.