/sathyam/media/post_banners/WfIYjQIQAMD9IvdqIuuD.jpg)
കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയം ഷെഡ്യൂള്‍ ചെയ്ത പവര്‍ക്കട്ട് സമയത്ത് ലിഫ്റ്റുകള്‍ ഉപയോഗിക്കരുതെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‌സ് (കെഎഫ്എഫ്) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ലിഫ്റ്റ് നിലയ്ക്കുകയോ വൈദ്യുതി പോകുകയോ ചെയ്താല്‍ വ്യക്തികള്‍ ശാന്തരായിരിക്കണമെന്നും പരിഭ്രാന്തരാകരുതെന്നും കെഎഫ്എഫിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അല്‍ ഗരീബ് പറഞ്ഞു.
സഹായം ലഭിക്കാന്‍ അലാറം ബട്ടണ്‍ അമര്‍ത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം അറിയിച്ചു. ലിഫ്റ്റിന്റെ വാതിലുകള്‍ തുറക്കാന്‍ ശ്രമിക്കരുതെന്നും ഇത് അവരുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അല്‍ ഗരീബ് മുന്നറിയിപ്പ് നല്‍കി.
പകരം, സഹായത്തിനായി കാത്തിരിക്കുമ്പോള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ തറയിലിരിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. സഹായം ആവശ്യമുണ്ടെങ്കില്‍ എമര്‍ജന്‍സി നമ്പറായ 112 ല്‍ വിളിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us