എസ. എഫ്. ഐ. ഒ നടപടി രാഷ്ട്രീയ പ്രേരിതം. മകളിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കാനുള്ള നീക്കം. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് പ്രകാശ് കാരാട്ട്

മകളിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

New Update
prakash-karat-1

തിരുവനന്തപുരം: വീണ വിജയനെതിരായ എസ്എഫ്‌ഐഒ നടപടി രാഷ്ട്രീയ പ്രേരിതമായ നീക്കമെന്ന് മുമ്പേ പറഞ്ഞതാണെന്ന് പ്രകാശ് കാരാട്ട്. മകളിലൂടെ മുഖ്യമന്ത്രിയെ ലക്ഷ്യം വെക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

മുഖ്യമന്ത്രിയുടെ മകള്‍ വീണക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മന്ത്രി പി രാജീവും പറഞ്ഞു. മൂന്ന് വിജിലന്‍സ് കോടതികളും ഹൈക്കോടതിയും യാതൊരു തെളിവുകളും ഇല്ല എന്ന് കണ്ടെത്തിയ കേസാണിതെന്നും പൊതുസമൂഹം മാത്രമല്ല കോടതിയും ക്ലീന്‍ചിറ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


വീണാ വിജയനെതിരെയുള്ള എസ്എഫ്‌ഐഒ നടപടി ഗൌരവപൂര്‍വം പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു. കേസ് രാഷ്ടീയ പ്രേരിതമാണെന്നും കേസില്‍ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 


മൂന്ന് വിജിലന്‍സ് കോടതികള്‍ തള്ളിയ കേസാണിതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.


 

Advertisment