പ്രയുക്തി 2024 തൊഴിൽമേള 25ന്

New Update
job fair

കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോട്ടയം മോഡൽ കരിയർ സെന്ററും അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെ സഹകരണത്തോടെ പ്രയുക്തി 2024 തൊഴിൽമേള നടത്തും. 

Advertisment

ശനിയാഴ്ച(ജനുവരി25) കോളേജ് കാമ്പസിൽ നടത്തുന്ന മേളയിലേക്കുള്ള ഉദ്യോഗാർഥികളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. 

പാരാമെഡിക്കൽ, ഓട്ടോമൊബൈൽ, ഫിനാൻസ്,  മാർക്കറ്റിങ്, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിൽ 27 പ്രമുഖ കമ്പനികൾ പങ്കെടുക്കും. എസ്.എസ്.എൽ.സി, പ്ലസ് ടൂ, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ., ഡിപ്ലോമ, ബി ടെക്, ജനറൽ നഴ്സിങ്, പാരാമെഡിക്കൽ, എം.ബി.എ, എം.സി.എ. യോഗ്യതയുള്ളവർക്ക് തൊഴിൽമേള അവസരമൊരുക്കുന്നു. 

തൊഴിൽ പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കുമുള്ള ആയിരത്തിലധികം ഒഴിവുകളുണ്ട്. രജിസ്ട്രേഷൻ സൗജന്യം. employabilitycentrekottayam എന്ന ഫേസ്ബുക്ക് പേജ് സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 0481 2563451.

Advertisment