Advertisment

ബോട്‌സ്വാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡുമ ബോക്കോയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബോട്‌സ്വാനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡുമ ബോക്കോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

New Update
botswana

ന്യൂഡല്‍ഹി : ബോട്‌സ്വാനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡുമ ബോക്കോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹവുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞു.

Advertisment


അംബ്രല്ല ഫോര്‍ ഡെമോക്രാറ്റിക് ചേഞ്ചിന്റെ (യുഡിസി) പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡുമ ബോക്കോയെ കഴിഞ്ഞയാഴ്ച ബോട്‌സ്വാനയുടെ ആറാമത്തെ പ്രസിഡന്റായി പ്രഖ്യാപിച്ചിരുന്നു.

'ബോട്‌സ്വാനയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് അഭിനന്ദനങ്ങള്‍ വിജയകരമായ ഭരണത്തിന് ആശംസകള്‍.' ''നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങളുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ പ്രതീക്ഷിക്കുന്നു,'' എക്സിലെ ഒരു പോസ്റ്റില്‍ മോദി പറഞ്ഞു.

Advertisment