/sathyam/media/media_files/VqNM4J8OezbxzfU9eMPc.jpg)
ഡൽഹി∙ എട്ട് എംപിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വക സർപ്രൈസ്. പാർലമെന്റിലെ കാന്റീനിൽ തന്റെയൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ എട്ട് എംപിമാരെ നരേന്ദ്ര മോദി ക്ഷണിച്ചു. കേരളത്തിൽനിന്നുള്ള എൻ.കെ.പ്രേമചന്ദ്രൻ എംപി ഉൾപ്പെടെയുള്ളവരെയാണ് പ്രധാനമന്ത്രി ക്ഷണിച്ചത്.
ബിജെപി എംപിമാരായ ഹീന ഗവിത്, എസ്.ഫാൻഗ്നോൺ കൊന്യാക്, ജംയാങ് സെറിങ് നംഗ്യാൽ, കേന്ദ്രമന്ത്രി എൽ.മുരുകൻ, ടിഡിപി എംപി റാംമോഹൻ നായിഡു, ബിഎസ്‍പി എംപി റിതേഷ് പാണ്ഡേ, ബിജെഡി എംപി സസ്മിത് പാത്ര, ആർഎസ്‍പി എംപി എൻ.കെ.പ്രേമചന്ദ്രൻ എന്നിവർക്കായിരുന്നു പ്രധാനമന്ത്രിയുടെ ക്ഷണം ലഭിച്ചത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ എംപിമാർക്ക് പ്രധാനമന്ത്രിയുടെ ഫോൺ കോൾ എത്തി. ‘ഞാൻ ഇന്നു നിങ്ങളെ ശിക്ഷിക്കാൻ പോകുകയാണ്. എന്റെയൊപ്പം വരൂ.’’– ഇതായിരുന്നു തമാശരൂപേണയുള്ള പ്രധാനമന്ത്രിയുടെ വാക്കുകൾ.
#WATCH | Delhi | Prime Minister Narendra Modi had lunch with MPs at Parliament Canteen today. pic.twitter.com/GhcfaynYJt
— ANI (@ANI) February 9, 2024