ഉല്‍പ്പാദനം കുറഞ്ഞു, കുതിച്ചുയര്‍ന്ന് ഏത്തക്കായ വില, നാടന്‍കായ വില 80 രൂപയില്‍ എത്തി

New Update
banana-2

കോട്ടയം: ഉല്‍പ്പാദനം കുറഞ്ഞതോടെ  കുതിച്ചുയര്‍ന്ന്  ഏത്തക്കായ വില. ഒരു കിലോ നാടന്‍ ഏത്തപ്പഴം വാങ്ങണമെങ്കില്‍ 75 മുതൽ 80 രൂപ നല്‍കണം, തമിഴ്‌നാട്ടില്‍ നിന്നുള്ള വരവു കായക്ക്  70 രൂപയാണ് വില.

Advertisment

 മറ്റു പഴങ്ങളുടെയും വില വര്‍ധിച്ചിട്ടുണ്ട്. റോബസ്റ്റാ 45, ഞാലിപ്പൂവന്‍ 60 എന്നിങ്ങനെയാണ് വില. പാളയംകോടനും വിലയില്‍ 20 രൂപയുടെ വരെ വ്യത്യാസമുണ്ട്.

Bb

അതേസമയം വിലയിലെ വര്‍ധനവ് വില്‍ക്കുന്ന കര്‍ഷകര്‍ക്കു പ്രയോജനം ചെയ്യുന്നില്ല. ഏത്തകായ  വില്‍ക്കാന്‍ കര്‍ഷകന്‍ കടയില്‍ ചെല്ലുമ്പോള്‍ കിട്ടുന്നത് പരമാവധി 50 രൂപമാത്രമാണ്. രണ്ടും മൂന്നും കുലയില്‍ കൂടുതല്‍ ഒന്നിച്ചു വില്‍ക്കാനും കഴിയില്ല.  അതേസമയം വരവു കായ 70 രൂപയ്ക്കാണ് വില്‍ക്കുന്നത്.


വയനാട്ടില്‍ നിന്നും തമിഴ്നാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തിക്കുന്ന കായ വ്യാപാരികള്‍ക്ക് 50 -55 രൂപയ്ക്കു ലഭിക്കും. പലയിടങ്ങളിലും ഇതേ കായ നാടന്‍കായ എന്ന പേരില്‍ വില ഉയര്‍ത്തി വില്‍ക്കുന്നതായും പരാതിയുണ്ട്.


മറ്റു വാഴപ്പഴങ്ങളുടെ വില്‍പ്പനയിലും ഇതേ   രീതിയില്‍ വ്യത്യാസം നിലനില്‍ക്കുന്നതായി കര്‍ഷകര്‍ പറയുന്നു. റോബസ്റ്റാ വില്‍ക്കുമ്പോള്‍ കര്‍ഷകര്‍ക്കു ലഭിക്കുന്നത് 25 രൂപയാണെങ്കില്‍ വില്‍ക്കുന്നത് 40 -45 രൂപയ്ക്ക്. ഞാലിപ്പൂവന് 40 രൂപ വരെ ലഭിക്കുമ്പോള്‍ വ്യാപാരികള്‍ വില്‍ക്കുന്നത് 60 രൂപയ്ക്കു വരെ.  

കേരളത്തിലെ മാറേണ്ട ഭക്ഷണ രീതികൾ... (ലേഖനം)

 സാധാരണ ഓണം സീസണ്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏത്തവാഴ വിളവെടുപ്പു കുറയുന്നതാണ്. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഡിസംബര്‍ വരെ ശക്തമായ മഴ ലഭിക്കുന്നതിനാല്‍ നിരവധി കര്‍ഷകര്‍ ഏത്തവാഴക്കൃഷി സജീവമാക്കിയിരുക്കുന്നു. 

വാഴകൃഷിയില്‍ ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങള്‍

കരയില്‍ ഏത്തവാഴക്കൃഷി ചെയ്യുന്നവരുടെ  എണ്ണമാണു വര്‍ധിച്ചത്. കോട്ടയം, ചങ്ങനാശേരി, വൈക്കം, മീനച്ചില്‍ താലൂക്കുകളിലാണ് കൃഷി വര്‍ധിച്ചത്. എന്നാല്‍, കൃഷി വര്‍ധിച്ചതിന്റെ ആനുകുല്യം ലഭിക്കാത്തതിനാല്‍  കര്‍ഷകരും നിരാശയിലാണ്.

Advertisment