ഫുകുഷിമ ആണവ നിലയത്തിലെ വെള്ളം കടലിലേക്ക് ഒഴുക്കുന്നതില്‍ പ്രതിഷേധം

ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ നിന്നുള്ള മലിന ജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങി

author-image
ആതിര പി
New Update
fukushima_water

ഒകുമ: ജപ്പാനിലെ ഫുകുഷിമ ആണവനിലയത്തില്‍ നിന്നുള്ള മലിന ജലം കടലിലേക്ക് ഒഴുക്കിത്തുടങ്ങി. സൂനാമിയില്‍ തകര്‍ന്ന ആണവ നിലയം ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. റേഡിയോ ആക്ടിവ് കിരണങ്ങള്‍ കലര്‍ന്ന ജലം ശുദ്ധീകരിച്ച ശേഷമാണ് പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കുന്നത്.

Advertisment

സുനാമിയെത്തുടര്‍ന്നുണ്ടായ അപകടത്തിനു ശേഷം ആണവ നിലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന ജലത്തിന്റെ ആദ്യ ഘട്ടമാണ് ഒഴുക്കി വിടുന്നത്. അതേസമയം, ജലം ഒഴുക്കി വിടുന്നതില്‍ ജപ്പാനിലെ മത്സ്യത്തൊഴിലാളി സംഘങ്ങള്‍ക്ക് എതിര്‍പ്പുണ്ട്. തങ്ങളുടെ മത്സ്യബന്ധന തൊഴിലിനെ ഇത് ബാധിക്കുമെന്നാണ് അവരുടെ ആശങ്ക.

വികിരണം കലര്‍ന്ന ജലം പ്രത്യേകമായി ശുദ്ധീകരണം നടത്തിയ ശേഷമാണ് തുറന്നു വിടുന്നതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആണവ നിലയത്തിന്റെ അധികൃതരും ജപ്പാന്‍ സര്‍ക്കാറും പറയുന്നത്. എന്നാല്‍, ചൈനയിലേയും ദക്ഷിണ കൊറിയയിലേയും വിവിധ ഗ്രൂപ്പുകളും വിഷയത്തില്‍ ആശങ്ക ഉയര്‍ത്തിയത് രാഷ്ട്രീയ~നയതന്ത്ര പ്രശ്നമായി മാറിയിട്ടുണ്ട്. ജപ്പാനില്‍നിന്നുള്ള സമുദ്രോല്‍പന്നങ്ങള്‍ക്ക് ചൈന നിരോധനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. 

Protests
Advertisment