നവംബർ 30-നകം കെവൈസി പുതുക്കൽ പൂർത്തിയാക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക്

New Update
pnb BANK

ഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൻ്റെ ഭാഗമായി ഉപഭോക്താക്കൾ അവരുടെ കെവൈസി (നോ യുവർ കസ്റ്റമർ) വിവരങ്ങൾ അടിയന്തരമായി പുതുക്കണമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചു.

2025 സെപ്റ്റംബർ 30 വരെ കെവൈസി നവീകരണം ആവശ്യമുള്ള അക്കൗണ്ട് ഉടമകൾ തിരിച്ചറിയൽ രേഖ, മേൽവിലാസം തെളിയിക്കുന്ന രേഖ, പുതിയ ഫോട്ടോ, പാൻ കാർഡ് തുടങ്ങിയ വിവരങ്ങൾ 2025 നവംബർ 30-നകം സമർപ്പിക്കണം. ഈ വിവരങ്ങൾ പിഎൻബി ബ്രാഞ്ചുകൾ വഴിയോ, പിഎൻബി വൺ മൊബൈൽ ആപ്പ്, ഇൻ്റർനെറ്റ് ബാങ്കിംഗ്, വാട്ട്സ്ആപ്പ്, എസ്എംഎസ് എന്നീ ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെയോ അപ്‌ഡേറ്റ് ചെയ്യാം.

Advertisment
നിശ്ചിത സമയപരിധിക്കുള്ളിൽ കെവൈസി നവീകരിക്കാത്ത അക്കൗണ്ടുകളുടെ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങൾ വന്നേക്കാമെന്ന്  ബാങ്ക് മുന്നറിയിപ്പ് നൽകുന്നു. അപരിചിത സ്രോതസ്സുകളിൽ നിന്നുള്ള ലിങ്കുകളോ ഫയലുകളോ ഡൗൺലോഡ് ചെയ്‌ത്‌ കെവൈസി പുതുക്കരുതെന്ന് ബാങ്ക് മുന്നറിയിപ്പ് നൽകി.
Advertisment