തൃശൂരിൽ പുതിയ ഷോറൂമുമായി പ്യുവര്‍ ഇ വി

New Update
pure iv

തൃശൂർ: തൃശൂരില്‍ പുതിയ ഷോറൂം തുറന്ന് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ  പ്യുവര്‍    ഇ വി. തൃശൂരിലെ മുണ്ടൂരില്‍ കുന്നംകുളം റോഡിലുള്ള നമ്പര്‍ 15/25-I, ജെജെ ബില്‍ഡിംഗില്‍ സ്ഥിതി ചെയ്യുന്ന പുതിയ ഷോറൂമില്‍, ഇപ്ലൂട്ടോ 7ജിമാക്‌സ്, ഇട്രിസ്റ്റ് എക്‌സ് എന്നിവയുള്‍പ്പെടെ  പ്യുവര്‍    ഇവിയുടെ ഇലക്ട്രിക് ഇരുചക്ര ശ്രേണിയിലെ വാഹനങ്ങള്‍ ലഭ്യമാണ്. ഇതിനുപുറമേ, വീടുകൾക്കും ബിസിനസുകൾക്കുമായുള്ള ഊര്‍ജ്ജ സംഭരണ ഉല്‍പ്പന്ന ശ്രേണിയായ  പ്യുവര്‍   പവറും പുതിയ ഷോറൂമില്‍ ലഭ്യമാണ്.

അടുത്ത 30 മാസത്തിനുള്ളില്‍ 250 പുതിയ ഡീലര്‍ഷിപ്പുകള്‍ തുടങ്ങി രാജ്യത്ത് വിപണന ശൃംഖല 320-ലധികം ഔട്ട്ലെറ്റുകളാക്കി ഉയര്‍ത്താനുമുള്ള പ്യുവറിന്റെ   ബൃഹത് പദ്ധതിയുടെ ഭാഗമായാണ് ഈ ഷോറൂം വിപുലീകരണം. ഉദ്ഘാടന ചടങ്ങില്‍ എംഎല്‍എ സേവ്യര്‍ ചിറ്റിലപ്പിള്ളി, പഞ്ചായത്ത് പ്രസിഡന്റ് ഉഷ തുടങ്ങിയവർ പങ്കെടുത്തു. 

Advertisment
Advertisment