/sathyam/media/media_files/2025/03/01/4QpB8xtvL7oYptoW84QG.jpg)
ദോഹ: ഖത്തറില്‍ ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്. മാര്‍ച്ച് 30 ഞായറാഴ്ച മുതല്‍ ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച വരെയാണ് ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ഞായറാഴ്ചയാണ് ഔദ്യോഗിക അവധി തുടങ്ങുന്നതെങ്കിലും വ്യാഴാഴ്ചത്തെ പ്രവൃത്തി ദിനം കൂടി കഴിഞ്ഞാല്‍ വെള്ളി, ശനി വാരാന്ത്യ അവധി ദിവസങ്ങളാണ്. അത് കൂടി കണക്കിലെടുക്കുമ്പോള്‍ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ അഞ്ച് വരെയാണ് അവധി ലഭിക്കുക.
ആറാം തീയതി ഞായറാഴ്ചയാകും അടുത്ത പ്രവൃത്തി ദിവസം. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യൂ.സി.ബി), ബാങ്കുകള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ്‌സ് അതോറിറ്റി (ക്യൂ.എഫ്.എം.എ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ പ്രഖ്യാപനം ബാധകമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us