Advertisment

'ചീറ്റകള്‍ ചത്തതിന് പിന്നില്‍ റേഡിയോ കോളറല്ല'; ആരോപണങ്ങള്‍ തള്ളി പ്രോജക്ട് ചീറ്റ തലവന്‍

റേഡിയോ കോളര്‍ കാരണം ഒരു ചീറ്റയും ചത്തുവെന്നതില്‍ സത്യമില്ല. റേഡിയോ കോളറുകള്‍ ഇല്ലാതെ കാട്ടില്‍ നിരീക്ഷണം സാധ്യമല്ല.

New Update
cheetah new

കുനോ നാഷണല്‍ പാര്‍ക്കില്‍ തുടര്‍ച്ചയായി ചീറ്റപ്പുലികള്‍ ചത്തുപോകുന്നതിന് കാരണം റേഡിയോ കോളറുമായി ബന്ധപ്പെട്ട അണുബാധയല്ലെന്ന് പ്രോജക്ട് ചീറ്റയുടെ തലവന്‍ എസ്പി യാദവ്. റേഡിയോ കോളര്‍ കാരണം ഒരു ചീറ്റ പോലും ചത്തിട്ടില്ല. റേഡിയോ കോളറുകള്‍ ഉപയോഗിച്ച് ലോകമെമ്പാടും മൃഗങ്ങള്‍ നിരീക്ഷിക്കപ്പെടുന്നുണ്ട്. ഇത് തെളിയിക്കപ്പെട്ട സാങ്കേതികവിദ്യയാണെന്നും  യാദവ് കൂട്ടിച്ചേര്‍ത്തു. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി (എന്‍ടിസിഎ) മെമ്പര്‍ സെക്രട്ടറി കൂടിയാണ് യാദവ്. രാജ്യത്ത് ചീറ്റകളെ പുനരധിവസിപ്പിച്ച് ഒരു വര്‍ഷം തികയുന്ന സാഹചര്യത്തില്‍ എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisment

'റേഡിയോ കോളര്‍ കാരണം ഒരു ചീറ്റയും ചത്തുവെന്നതില്‍ സത്യമില്ല. റേഡിയോ കോളറുകള്‍ ഇല്ലാതെ കാട്ടില്‍ നിരീക്ഷണം സാധ്യമല്ല. നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് കൊണ്ടുവന്ന 20 ചീറ്റകളില്‍ 14 എണ്ണം പൂര്‍ണമായും ആരോഗ്യത്തോടെയിരിക്കുന്നു. ഭാരതത്തിന്റെ മണ്ണില്‍ നാല് ചീറ്റകള്‍ പിറന്നിട്ടുണ്ട്. അവയിലൊന്നിന് ഇപ്പോള്‍ ആറ് മാസം പ്രായമുണ്ട്. അത് സുഖമായിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമാണ് മറ്റ് മൂന്ന് കുഞ്ഞുങ്ങളും ചത്തത്', യാദവ് പറഞ്ഞു. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ കുനോ നാഷണല്‍ പാര്‍ക്കില്‍ ഒമ്പത് ചീറ്റകളാണ് ചത്തത്.

'വേട്ടയാടല്‍ കാരണം കുനോ നാഷണല്‍ പാര്‍ക്കില്‍ ഒരു ചീറ്റയും ചത്തിട്ടില്ലെന്ന് യാദവ് വ്യക്തമാക്കി. 'സാധാരണയായി മറ്റ് രാജ്യങ്ങളില്‍ വേട്ടയാടലാണ് മരണത്തിലേക്ക് നയിക്കുന്നത്. പക്ഷേ ഇക്കാര്യത്തില്‍ ഞങ്ങളുടെ തയ്യാറെടുപ്പ് വളരെ മികച്ചതായിരുന്നു, വേട്ടയാടലോ വിഷബാധയോ കാരണം ഒരു ചീറ്റ പോലും ചത്തിട്ടില്ല.. മനുഷ്യനുമായുള്ള ഏറ്റുമുട്ടലിലും ഒരു ചീറ്റയും ചത്തിട്ടില്ല. കഴിഞ്ഞ വര്‍ഷം നാം ചില നാഴികക്കല്ലുകള്‍ വിജയകരമായി കൈവരിച്ചു,'അദ്ദേഹം പറഞ്ഞു.

'ചീറ്റയെ ഒരു ഭൂഖണ്ഡത്തില്‍ നിന്ന് മറ്റൊരിടത്തേക്ക് മാറ്റാന്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇത് ആദ്യത്തെ ശ്രമമായിരുന്നു. അതില്‍ ഒരുപാട് വെല്ലുവിളികള്‍ ഉണ്ടായിരുന്നു. സാധാരണയായി, അത്തരം ദീര്‍ഘദൂര ട്രാന്‍സ്ലോക്കേഷനില്‍  ചീറ്റ ചത്തേക്കാം. കാരണം ചീറ്റ ഒരു സെന്‍സിറ്റീവ് മൃഗമാണ്. പക്ഷേ ഇവിടെ അത്തരത്തിലുള്ള മരണമൊന്നും സംഭവിച്ചിട്ടില്ല. 75 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ചീറ്റയെ രാജ്യത്ത് പുനരവതരിപ്പിച്ചത്.'അദ്ദേഹം കൂട്ടിച്ചേര്‍ത്തു

kuno national park latest news
Advertisment