‘നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്, എന്താവശ്യത്തിനും എന്നെ വിളിക്കാം”; അജിയുടെ കുടുംബത്തോട് രാഹുല്‍ഗാന്ധി

ഞായറാഴ്ച രാവിലെ 7.35-ഓടെയാണ് രാഹുല്‍ഗാന്ധി അജിയുടെ വീട്ടിലെത്തിയത്. വീടിനകത്തു കയറി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം 7.55 – ഓടെ ഇറങ്ങി.

New Update
aji rahul gandhi.jpg

മാനന്തവാടി: വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ വീട്ടിലെത്തി രാഹുല്‍ഗാന്ധി.നിങ്ങള്‍ക്കൊപ്പം ‘ഞാനുണ്ട് എന്താവശ്യത്തിനും എന്നെ വിളിക്കാം’… അജിയുടെ ഒന്‍പതു വയസുകാരനായ മകന്‍ അലനെ ചേര്‍ത്തുനിര്‍ത്തി രാഹുല്‍ഗാന്ധി പറഞ്ഞപ്പോള്‍ അജിയുടെ കുടുംബാംഗങ്ങളുടെ കണ്ണു നിറഞ്ഞു.

Advertisment

അജിയുടെ മക്കള്‍ ധൈര്യശാലികളാണ്. അതിജീവിക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടാകും. ആനയെ പിടികൂടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു. കുടുംബത്തിനു എല്ലാ പിന്തുണയുമുണ്ടാകും – രാഹുല്‍ഗാന്ധി പറഞ്ഞു. അജിയുടെ അച്ഛന്‍ ജോസഫ്, അമ്മ എല്‍സി, ഭാര്യ ഷീബ, മകള്‍ അല്‍ന മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുമായും രാഹുല്‍ഗാന്ധി സംസാരിച്ചു.

ഞായറാഴ്ച രാവിലെ 7.35-ഓടെയാണ് രാഹുല്‍ഗാന്ധി അജിയുടെ വീട്ടിലെത്തിയത്. വീടിനകത്തു കയറി കുടുംബാംഗങ്ങളുമായി സംസാരിച്ച ശേഷം 7.55 – ഓടെ ഇറങ്ങി. മാധ്യമങ്ങളോട് സംസാരിക്കാന്‍ രാഹുല്‍ഗാന്ധി തയ്യാറായില്ല. രാവിലെ കണ്ണൂരില്‍ നിന്ന് കാര്‍ മാര്‍ഗമാണ് രാഹുല്‍ ഗാന്ധി പയ്യമ്പള്ളി പടമല ചാലിഗദ്ദയിലെ പനച്ചിയില്‍ അജിയുടെ വീട്ടിലെത്തിയത്.കഴിഞ്ഞ ശനിയാഴ്ചയാണ് അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്ന് പയ്യമ്പള്ളി പടമല ചാലിഗദ്ദ പനച്ചിയില്‍ അജീഷി(47)നെ കാട്ടാന ചവിട്ടിക്കൊന്നത്.

rahul gandhi WAYANAD
Advertisment