വി എസ് ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം ശബ്ദം ഉയര്‍ത്തിയ നേതാവ്; രാഹുല്‍ ഗാന്ധി

ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം ശബ്ദം ഉയര്‍ത്തിയ നേതാവാണ് വി എസെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 

New Update
Rahul-Gandhi-VS-Achuthanadan

ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി.

Advertisment

ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം ശബ്ദം ഉയര്‍ത്തിയ നേതാവാണ് വി എസെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. 


ദരിദ്രര്‍ക്കും അരികുവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അദ്ദേഹം നിലകൊണ്ടു. പരിസ്ഥിതി പൊതുജന ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ രാഷ്ട്രീയത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നതായി രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

 

 

Advertisment