തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. വടക്കു പടിഞ്ഞാറന്‍ മധ്യപ്രദേശിനും കിഴക്കന്‍ രാജസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്ന ന്യുനമര്‍ദ്ദത്തിന്റെയും, വടക്കന്‍ കേരള തീരത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പത്തിയുടെയും സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
നേരിയതോ ഇടത്തരമായതോ ആയ മഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയക്കാവുന്ന കാറ്റിനുള്ള സാധ്യതയും മുന്നറിയിപ്പില്‍ പറയുന്നു.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ഏര്‍പ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്. മലയോര തീരദേശ മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശവും നിലനില്‍ക്കുന്നുണ്ട്.