New Update
/sathyam/media/media_files/FbLLLB3XchKmdZyKp9N5.jpg)
തിരുവനന്തപുരം: വധൂവരന്‍മാരെ അനുഗ്രഹിച്ച് സമൂഹസദ്യയില്‍ പങ്കാളിയായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ മണ്ഡല പര്യടനം. മണ്ഡലത്തിന്റെ വികസനത്തിന് വിശ്രമമില്ലാതെ നിലകൊണ്ട് പ്രചരണ രംഗത്ത് നിറസാന്നിദ്ധ്യമായ രാജീവ് ചന്ദ്രശേഖര്‍ തിങ്കളാഴ്ച പ്രചാരണം തുടങ്ങിയത് സമൂഹ വിവാഹത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു.
ഉച്ചയ്ക്ക് 12 ന് വെങ്ങാനൂര്‍ പൗര്‍ണ്ണമിക്കാവ് ബാല ത്രിപ്പൂര സുന്ദരി ദേവീക്ഷേത്രത്തില്‍ 216 വധൂവരന്‍മാരുടെ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് വധൂവരന്‍മാരെ ആശിര്‍വദിച്ചു. പയറ്റുവിള കോട്ടുകാല്‍ മുര്യതോട്ടം ഭഗവതി ക്ഷേത്രത്തിലെ തിരു ഉത്സവത്തില്‍ പങ്കെടുത്ത സ്ഥാനാര്‍ത്ഥി കല്ലിയൂര്‍ ശ്രീഅരങ്ങില്‍ കണ്ടന്‍ ശാസ്താ ക്ഷേത്രം പൈങ്കുനി ഉത്ര മഹോത്സവത്തിന്റെ സമൂഹ സദ്യയിലും പങ്കെടുത്തു.
പൂക്കോട് വെറ്ററിനറി കോളേജ് വിദ്യര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പിതാവ് ജയപ്രകാശിന്റെ പരാതി കേട്ടു. പ്രതികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെതിരെ സ്ഥാനാര്‍ത്ഥിയില്‍ അഭയം തേടിയെത്തിയ സിദ്ധാര്‍ത്ഥിന്റെ പിതാവിനെ ആശ്വസിപ്പിച്ച് സി.ബി.ഐ അന്വേഷണം ത്വരിതപ്പെടുത്താന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. മുസ്ലീം അസോസിയേഷന്‍ ഹാളില്‍ നടന്ന ഭാരതീയം ട്രസ്റ്റ് സംഘടിപ്പിച്ച ഇഫ്താര്‍ കാരുണ്യ സംഗമത്തില്‍ പങ്കെടുത്ത് സ്നേഹ സൗഹൃദം പങ്കുവച്ചു.