Advertisment

രാജീവ് ചന്ദ്രശേഖറിന്റെ വികസനരേഖ തിരുവന്തപുരത്തിന്റെ മുഖച്ഛായ മാറ്റും: ടി പി ശ്രീനിവാസൻ

New Update
rajeev tp sreeni.jpg

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതിക്കു വേണ്ടി കേന്ദ്ര മന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ അവതരിപ്പിച്ച വികസനരേഖ തിരുവന്തപുരത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് മുൻ അംബാസഡർ ടി പി ശ്രീനിവാസൻ പത്രസമ്മേളനത്തിൽ പറഞ്ഞു. നടപ്പിലാക്കുന്ന പദ്ധതികളുടെ സമഗ്ര വികസന രേഖ അവതരിപ്പിച്ചതോടെ രാജീവ് ചന്ദ്രശേഖറിലുള്ള വിശ്വാസം ജനങ്ങൾക്ക് വർധിച്ചെന്നും യുവാക്കളിലും തീരദേശ മേഖലകളിലും അദ്ദേഹത്തിന്റെ സ്വീകാര്യത കൂടിയിട്ടുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരു മികച്ച സംരംഭകൻ, രാഷ്ട്രീയനേതാവ്, ടെക്നോക്രാറ്റ് എന്ന നിലകളിൽ ഇതിനോടകം തന്നെ പേരെടുത്ത ആളാണ് രാജീവ്. തിരുവനന്തപുരത്തെ സമഗ്രമായി മാറ്റുന്നതിന് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് അദ്ദേഹം വികസനരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 

കഴിഞ്ഞ പത്തിരുപതു വർഷമായി തിരുവനന്തപുരം ചർച്ച ചെയ്യുന്ന വിഷയങ്ങളിലൂന്നി ജനങ്ങളോട് അഭിപ്രായം ചോദിച്ചാണ് വികസനരേഖ തയാറാക്കിയത്. പാറശ്ശാലയിൽ  ടെക്നോപാർക്കും നെയ്യാറ്റിൻകരയിൽ എയിംസ് ആശുപത്രിയും തീരമേഖലയിലെ തീരശോഷണത്തിന് ശാശ്വതമായ ശാസ്ത്രീയ പരിഹാരം എന്നിവയും വികസനരേഖയിൽ മുന്നോട്ടുവയ്ക്കുന്നുണ്ട്. ഏഴു നിയോജമണ്ഡലങ്ങളിലെ  ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്ന അനവധി പദ്ധതികൾ അടങ്ങിയതാണ് ഈ രേഖ. രാജീവ് ചന്ദ്രശേഖർ തികഞ്ഞ ഉൾക്കാഴ്ചയോടെയാണ് ജനങ്ങളുടെ ഓരോ വിഷയത്തെയും സമീപിച്ചിട്ടുള്ളത്. താൻ ഒറ്റക്ക് ഈ വികസന പദ്ധതികളെല്ലാം നടപ്പിലാക്കുമെന്നല്ല അദ്ദേഹം പറയുന്നത്. കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ, വിവിധ സംഘടനകൾ, എൻ ജി ഒ തുടങ്ങി തിരുവനന്തപുരത്തെ ഓരോ ജനങ്ങളുടെയും പങ്കാളിത്തതോടെയാകും വികസനരേഖ അദ്ദേഹം നടപ്പിലാക്കുക എന്നും  ടി പി ശ്രീനിവാസൻ പറഞ്ഞു.

Advertisment