/sathyam/media/media_files/hwDbBKeRMWMrTAjkdJPg.jpg)
തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ റോഡ് ഷോയില്‍ നിന്ന്
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു പിന്തുണ തേടി പാര്‍ട്ടി പ്രവര്‍ത്തകരുടെ കൂട്ടായ്മ അണിയിച്ചൊരുക്കിയ രാജീവം വിടരട്ടെ എന്ന പേരിലുള്ള പ്രത്യേക കാരിക്കേച്ചര്‍ റോഡ് ഷോ ഈ തിരഞ്ഞെടുപ്പു പ്രചാരണച്ചൂടില്‍ വേറിട്ട കാഴ്ചയായി. പാറശ്ശാല മണ്ഡലത്തിലെ കാരിക്കേച്ചര്‍ റോഡ് ഷോ ബിജെപി സംസ്ഥാന സമിതി അംഗം കഴക്കൂട്ടം അനില്‍ ഫ്ളാഗ് ഓഫ് ചെയ്തു. ബിജെപി പാറശ്ശാല മണ്ഡലം പ്രസിഡന്റ് അഡ്വ. പ്രദീപ് സന്നിഹിതനായിരുന്നു.
പാറശ്ശാല ഇടിച്ചക്കപ്ലാമൂട് ചെക്ക് പോസ്റ്റില്‍ നിന്നാണ് പ്രത്യേക റോഡ് ഷോ ആരംഭിച്ചത്. സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖരന്റേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും 10.5 അടി ഉയരത്തിലുള്ള കൂറ്റന്‍ കാരിക്കേച്ചര്‍ രൂപങ്ങളാണ് ഈ റോഡ് ഷോയിലെ മുഖ്യ ആകര്‍ഷണം. ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ട്. 18 കിലോയോളം ഭാരമുണ്ട് ഇവയ്ക്ക്.
തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ റോഡ് ഷോയില്‍ നിന്ന്
ബിജെപി പ്രവര്‍ത്തകരുടേയും എന്‍ഡിഎ അനുഭാവികളുടേയും അകമ്പടിയോടെ പാറശ്ശാല മണ്ഡലത്തിലുടനീളം പര്യടനം നടത്തി. സരസ്വതി ഹോസ്പിറ്റല്‍ ജങ്ഷന്‍, പാറശ്ശാല ഹോസ്പിറ്റല്‍ ജങ്ഷന്‍ കാരക്കോണം റോഡ്, ഇഞ്ചിവിള, പാറശ്ശാല ജങ്ഷന്‍ എന്നിവിടങ്ങളിലൂടെയാണ് കടന്നു പോയത്. വരും ദിവസങ്ങളില്‍ നേമം, കോവളം, കഴക്കൂട്ടം, പേട്ട, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും രാജീവം വിടരട്ടെ പ്രത്യേക റോഡ് ഷോ പര്യടനം നടത്തുമെന്ന് സംഘാടകര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us