New Update
/sathyam/media/media_files/2025/12/02/kawer-2025-12-02-18-14-04.jpg)
കൊച്ചി: ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി രാമകൃഷ്ണന്‍ ചന്ദര്‍ ചുമതലയേറ്റു. 1990-ല്‍ എല്‍ഐസിയില്‍ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പ്രവര്‍ത്തനമാരംഭിച്ച ചന്ദര്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് പെന്‍ഷന്‍ & ഗ്രൂപ്പ് സ്‌കീമുകളുടെ റീജിയണല്‍ മാനേജര്‍, എല്‍ഐസിയുടെ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Advertisment
എല്‍ഐസിയുടെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ (സിഐഒ), ഇന്‍വെസ്റ്റ്മെന്റ് (ഫ്രണ്ട് ഓഫീസ്) വകുപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us