/sathyam/media/media_files/udIMRsgQBcv3AQJ4jXP0.jpg)
ഡൽഹി :തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ പ്രൊവൈഡര്‍ (ടിപിഎപി) ആകാനുള്ള പേടിഎമ്മിന്റെ അപേക്ഷ പരിശോധിക്കാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന അപേക്ഷയാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്ക് സമര്‍പ്പിച്ചത്.
അപേക്ഷ അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ ജനപ്രിയമായ ഏകീകൃത പേയ്മെന്റ് ഇന്റര്‍ഫേസ് വഴിയുള്ള പേയ്‌മെന്റുകള്‍ തുടരാന്‍ പേടിഎമ്മിനാകും. പേയ്മെന്റ് ബാങ്കിന്റെ ചില സേവനങ്ങള്‍ ആര്‍ബിഐ നിര്‍ത്തലാക്കിയതോടെയാണ് പേയ്മെന്റ് ആപ്പിന്റെ പ്രവര്‍ത്തനങ്ങളേയും അതു ബാധിച്ചു തുടങ്ങിയത്. ഇതോടെ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്കയിലായിരുന്നു.
ഡിജിറ്റല്‍ പേയ്മെന്റ് കമ്പനിയായ പേടിഎമ്മിന് റിസര്‍വ് ബാങ്ക് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയതിനു പിന്നാലെ പേയ്മെന്റ് ബാങ്കിന്റെ ചില സേവനങ്ങള്‍ ആര്‍ബിഐ നിര്‍ത്തലാക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us